---
title: "#gourikrishna | നടി ഗൗരി കിഷന്‍ പ്രണയത്തില്‍? സഹതാരത്തിനൊപ്പമുള്ള വീഡിയോ വൈറലാകുന്നു"
english_title: "#Actress #GauriKishan #love? #video #costar #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152828/actress-gaurikishan-love-video-costar-goes-viral"
published_at: "2023-10-11T22:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526daa6acde2_gouri.jpg"
keywords: []
---

# #gourikrishna | നടി ഗൗരി കിഷന്‍ പ്രണയത്തില്‍? സഹതാരത്തിനൊപ്പമുള്ള വീഡിയോ വൈറലാകുന്നു

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഗൗരി കിഷന്‍ . ഗൗരിയുടെയും നടന്‍ ഷെര്‍ഷ ഷെരീഫിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ക്ലാസ് മുറിയില്‍ ഷെര്‍ഷയ്‌ക്കൊപ്പം ഇരുന്ന് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

## Article Content

പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഗൗരി കിഷന്‍ . ഗൗരിയുടെയും നടന്‍ ഷെര്‍ഷ ഷെരീഫിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ക്ലാസ് മുറിയില്‍ ഷെര്‍ഷയ്‌ക്കൊപ്പം ഇരുന്ന് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് പുതിയ ചിത്രമായ ‘ലിറ്റില്‍ മിസ് റാവുത്തര്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോയാണ്. ഇത് കട്ട് ചെയ്ത് ചില രംഗങ്ങള്‍ മാത്രമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് രാത്രി പതിനൊന്ന് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോയും പ്രമോഷന്റെ ഭാഗമായി ടീം തയാറാക്കിയതായിരുന്നു.

[**https://www.instagram.com/reel/CyGoY3ryuDV/?utm_source=ig_embed&ig_rid=f3f47044-a77a-43e7-8c9e-cd60b618ec5e**](https://www.instagram.com/reel/CyGoY3ryuDV/?utm_source=ig_embed&ig_rid=f3f47044-a77a-43e7-8c9e-cd60b618ec5e)

ആറടി പൊക്കമുള്ള നായകനും നാലടിയുള്ള നായികയും തമ്മിലുള്ള രസകരമായ പ്രണയമാണ് ലിറ്റില്‍ മിസ് റാവുത്തര്‍ പറയുന്നത്.

നായകനായെത്തുന്ന ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 12ന് റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/152828/actress-gaurikishan-love-video-costar-goes-viral)