---
title: "#Samantha | നാഗചൈതന്യയുടെ പേരുള്ള ‘ടാറ്റു’ നീക്കം ചെയ്ത് സമാന്ത"
english_title: "#Samantha #removes #NagaChaitanya's #name #tattoo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152785/samantha-removes-nagachaitanyas-name-tattoo"
published_at: "2023-10-11T20:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526b6d80d85b_12345.jpg"
keywords: []
---

# #Samantha | നാഗചൈതന്യയുടെ പേരുള്ള ‘ടാറ്റു’ നീക്കം ചെയ്ത് സമാന്ത

> **Lead Summary:** ** നാ**ഗചൈതന്യ - സമാന്ത വിവാഹവും അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പെട്ടന്നുള്ള അവരുടെ വേർപിരിയൽ സിനിമാലോകത്തെവരെ ഞെട്ടിച്ചു. നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായി 'ചൈ' എന്ന് സമാന്ത ടാറ്റു ചെയ്തിരുന്നു.

## Article Content

** നാ**ഗചൈതന്യ - സമാന്ത വിവാഹവും അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പെട്ടന്നുള്ള അവരുടെ വേർപിരിയൽ സിനിമാലോകത്തെവരെ ഞെട്ടിച്ചു. നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായി 'ചൈ' എന്ന് സമാന്ത ടാറ്റു ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ചൈ' എന്ന ടാറ്റു നീക്കം ചെയ്തിരിക്കുകയാണ് സമാന്ത. ഇതിനു തെളിവായി ആരാധകർ എത്തിയിരിക്കുകയാണ്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ വയറിനു ഭാഗത്തുള്ള ടാറ്റു കാണാനില്ലെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്കും വിരാമമായിരിക്കുകയാണ്.

പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് അവന്റെ പങ്കാളിയ്ക്ക് ജീവൻ നൽകിയത് എന്നതിനെ അർഥവത്താക്കുന്ന തരത്തിലുള്ള ടാറ്റു താരത്തിന്റെ വലത് വശത്തുള്ള വാരിയെല്ലിന് മുകളിലാണ് പതിപ്പിച്ചിരുന്നത്. ചൈ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരാണിതെന്ന് വിവാഹശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഈ ടാറ്റുവിനെക്കുറിച്ച് സമാന്ത പറയുകയുണ്ടായിരുന്നു.

2017 ൽ വിവാഹം കഴിച്ച ഈ താര ദമ്പതികൾ 2021 ൽ വേർപിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/152785/samantha-removes-nagachaitanyas-name-tattoo)