---
title: "#Nationalfilmday | ദേശീയ സിനിമാ ദിനം; വെറും 99 രൂപയ്ക്ക് സിനിമ കാണാൻ ബുക്കിങ് ആരംഭിച്ചു"
english_title: "#Nationalfilmday #Booking #started #watch #movies #just #99rupees"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152762/nationalfilmday-booking-started-watch-movies-just-99rupees"
published_at: "2023-10-11T18:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65269d2ca8481_3aa.jpg"
keywords: []
---

# #Nationalfilmday | ദേശീയ സിനിമാ ദിനം; വെറും 99 രൂപയ്ക്ക് സിനിമ കാണാൻ ബുക്കിങ് ആരംഭിച്ചു

> **Lead Summary:** ** ദേ**ശീയ സിനിമാ ദിനമായ ഒക്ടോബർ 13-ന് 99 രൂപയ്ക്ക് ആളുകൾക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്.

## Article Content

** ദേ**ശീയ സിനിമാ ദിനമായ ഒക്ടോബർ 13-ന് 99 രൂപയ്ക്ക് ആളുകൾക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്.

ഒക്ടോബർ 13-ന് ഏത് സമയത്തും ഓഫർ ലഭിക്കും. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങി മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക.

ബുക്ക്മെെഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ബുക്കിങ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ബുക്കിങ് ചാർജ് ഉണ്ടായിരിക്കും. തിയേറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/152762/nationalfilmday-booking-started-watch-movies-just-99rupees)