---
title: " #Prabhas | പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെ 'വിവാഹ ഫോട്ടോ', സത്യം മനസ്സിലാക്കിയിട്ടും പ്രതീക്ഷയോടെ ആരാധകര്‍"
english_title: "#Now #Prabhas #Anushka's #eye #photos #discussed #social #media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/152752/now-prabhas-anushkas-eye-photos-discussed-social-media"
published_at: "2023-10-11T17:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65268e3ba29bc_anushka.jpg"
keywords: []
---

#  #Prabhas | പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെ 'വിവാഹ ഫോട്ടോ', സത്യം മനസ്സിലാക്കിയിട്ടും പ്രതീക്ഷയോടെ ആരാധകര്‍

> **Lead Summary:** നടൻ പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുന്നു എന്ന് പല പ്രാവശ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു താരങ്ങളുടെ പ്രതികരണം.

## Article Content

നടൻ പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുന്നു എന്ന് പല പ്രാവശ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു താരങ്ങളുടെ പ്രതികരണം.

പ്രഭാസും നടി അനുഷ്‍ക ഷെട്ടിയും വിവാഹിതരാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പല കമന്റുകളില്‍ നിന്ന് വ്യക്തമാകാറുമുണ്ട്. ഇപ്പോള്‍ പ്രഭാസിന്റെയും അനുഷ്‍കയുടെയും എഐ ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിലൂടെ കൃത്രിമമായിട്ടുണ്ടാക്കിയ വിവാഹ ഫോട്ടോകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. നടൻ പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെയും മകള്‍ എന്ന പേരിലും ആരാധകരില്‍ ചിലര്‍ കൃത്രിമമായി ഫോട്ടോയുണ്ടാക്കിയിട്ടുണ്ട്.

പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെയും എഐ ഫോട്ടോകളില്‍ ഏതാണ് ഇഷ്‍ടം എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു. പ്രഭാസും അനുഷ്‍കയും നായകനും നായികയുമാകുന്ന സിനിമയെങ്കിലും വേണം എന്നാണ് ആരാധകരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152752/now-prabhas-anushkas-eye-photos-discussed-social-media)