---
title: "കമിതാക്കളുടെ അശ്ലീല വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ "
english_title: "Couples porn video goes viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15272/couples-porn-video-goes-viral-on-social-media"
published_at: "2021-12-09T16:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1dbdc63173_.jpg"
keywords: []
---

# കമിതാക്കളുടെ അശ്ലീല വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

> **Lead Summary:** അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് അറിയിച്ചു.

## Article Content

അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് അറിയിച്ചു.

വ്യാപകമായി പ്രചരിച്ച വീഡിയ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തിയത്. സൗദി യുവാവും വിദേശ യുവതിയുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരുവരെയും ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിപ്പിച്ചു. യുവതി സിറിയക്കാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റിയാദ് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15272/couples-porn-video-goes-viral-on-social-media)