---
title: "#MaduraNaik | ഇസ്രായേലിൽ നടി മധുര നായിക്കിന്റെ സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടു"
english_title: "#Actress #MaduraiNaik #sister #husband #killed #Israel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152705/actress-madurainaik-sister-husband-killed-israel"
published_at: "2023-10-11T14:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526648a6c1ea_movie22.jpg"
keywords: []
---

# #MaduraNaik | ഇസ്രായേലിൽ നടി മധുര നായിക്കിന്റെ സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടു

> **Lead Summary:** ** ടെ**ലിവിഷൻ താരം മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രായേലിൽ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് അവരുടെ കുഞ്ഞുങ്ങളുടെ കൺമുന്നിൽ വെച്ചാണ് സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടതെന്ന് മധുര തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

## Article Content

** ടെ**ലിവിഷൻ താരം മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രായേലിൽ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് അവരുടെ കുഞ്ഞുങ്ങളുടെ കൺമുന്നിൽ വെച്ചാണ് സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടതെന്ന് മധുര തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ഞാൻ, മധുര നായിക്, ഇന്ത്യൻ വംശജനായ ഒരു ജൂത മത വിശ്വാസിയാണ്. ഏറെ വേദനജനകമായ അവസ്ഥയിലൂടെയാണ് ഞാനും കുടുംബവും ഇപ്പോൾ കടന്നു പോകുന്നത്. ഒക്ടോബർ ഏഴിന് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് രണ്ടു പേരെ നഷ്ടപ്പെട്ടു. എന്റെ കസിൻ ഒഡയും ഭർത്താവും അവരുടെ മക്കളുടെ കൺമുന്നിൽവെച്ച് കൊല്ലുപ്പെട്ടു.

ഇന്ന് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന വേദന വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഇന്ന് ഇസ്രായേൽ വേദനയാണ്. അവിടത്തെ കുട്ടികളും സ്ത്രീകളും തെരുവുകളും രോഷത്തിൽ എരിഞ്ഞുതീരുകയാണ്- വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/152705/actress-madurainaik-sister-husband-killed-israel)