---
title: "#Aamirkhan | 'വരനെ അവൾ തന്നെ കണ്ടെത്തി', മകളുടെ വിവാഹ തിയ്യതിയുമായി ആമിര്‍ ഖാൻ"
english_title: "#Aamirkhan #daughter's #wedding #date"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152697/aamirkhan-daughters-wedding-date"
published_at: "2023-10-11T13:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65265bd7d1cd7_movi11.jpg"
keywords: []
---

# #Aamirkhan | 'വരനെ അവൾ തന്നെ കണ്ടെത്തി', മകളുടെ വിവാഹ തിയ്യതിയുമായി ആമിര്‍ ഖാൻ

> **Lead Summary:** ** സാ**മൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് ബോളിവുഡ് നടൻ ആമിറിന്റെ മകള്‍ ഇറാ ഖാൻ. ഇറാ ഖാനും കാമുകൻ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാൻ മകളുടെ വിവാഹം തിയ്യതി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

## Article Content

** സാ**മൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് ബോളിവുഡ് നടൻ ആമിറിന്റെ മകള്‍ ഇറാ ഖാൻ. ഇറാ ഖാനും കാമുകൻ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാൻ മകളുടെ വിവാഹം തിയ്യതി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

ജനുവരി മൂന്നിനാണ് വിവാഹം നടക്കുകയെന്ന് നടൻ ആമിര്‍ ഖാൻ വ്യക്തമാക്കി. വരനെ അവള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ഫിസിക്കല്‍ ട്രെയിനറാണ് അവൻ. ഇമോഷണലിയും അവളെ പിന്തുണക്കുന്ന ആളാണ്.

വിഷാദത്തിനെതിരെ പൊരുതുമ്പോള്‍ അവള്‍ക്കൊപ്പം അവനുണ്ടായിരുന്നു. അവനെ അവള്‍ തെരഞ്ഞെടുത്തതില്‍ എന്തായാലും താൻ സന്തോഷവാനാണ്. അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷകരമാണ് എന്നും ആമിര്‍ ഖാൻ വ്യക്തമാക്കി.

ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അദ്വൈത് ചന്ദനാണ് ലാല്‍ സിംഗ് ഛദ്ദ സംവിധാനം നിര്‍വഹിച്ചത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/152697/aamirkhan-daughters-wedding-date)