---
title: "#WildlifePhotographeroftheYearAward | ഫോട്ടോഗ്രഫിയിലെ ഓസ്കാർ; വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് മലയാളിക്ക് "
english_title: "#Oscars #Photography #WildlifePhotographeroftheYearAward #Malayali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152611/oscars-photography-wildlifephotographeroftheyearaward-malayali-new"
published_at: "2023-10-11T09:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65262cca0056d_vishnu_2.jpg"
keywords: []
---

# #WildlifePhotographeroftheYearAward | ഫോട്ടോഗ്രഫിയിലെ ഓസ്കാർ; വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് മലയാളിക്ക് 

> **Lead Summary:** **[ ** **ഇം**ഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ഫോട്ടോഗ്രാഫർക്ക് ഒന്നാം സ്ഥാനം. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയായ വിഷ്ണു ഗോപാലാണ് അവാർഡിന് അർഹനായത്.

## Article Content

**[ ** **ഇം**ഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ഫോട്ടോഗ്രാഫർക്ക് ഒന്നാം സ്ഥാനം. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയായ വിഷ്ണു ഗോപാലാണ് അവാർഡിന് അർഹനായത്.

2023 വർഷത്തിലെ അവാർഡിന് 95 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികളിൽ നിന്നാണ് വിഷ്ണു ഗോപാലിൻറെ ചിത്രം അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2014-ൽ ഖത്തറിൽ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിൻറെ സഹസ്ഥാപകരിൽ ഒരാളാണ് വിഷ്ണു ഗോപാൽ.

ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവാർഡാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് (WPY 2023 ). ഫോട്ടോഗ്രഫിയിലെ ഓസ്കാർ എന്നും ഇത് അറിയപ്പെടുന്നു. വൈൽഡ് ലൈഫ് രംഗത്ത് ലോകത്തിലെ മികച്ച ചിത്രങ്ങൾക്ക് അവാർഡുകൾ നൽകുന്ന ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം 1964- മുതലാണ് അവർഡുകൾ സമ്മാനിച്ച് തുടങ്ങിയത്.

ആദ്യ മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി 600 ഓളം എൻട്രികളാണ് ഉണ്ടായിരുന്നത്. 2023 ൽ എത്തുമ്പോൾ 95 രാജ്യങ്ങളിൽ നിന്ന് ഏകദേശം 50,000 ചിത്രങ്ങൾ മത്സരത്തിനെത്തി.

ഈ വർഷത്തെ മത്സരം, യുക്രൈൻ യുദ്ധത്തെ തുടർന്ന് ഒഴിപ്പിക്കപ്പെടുന്ന മൃഗങ്ങൾ ഉൾപ്പെടെ വന്യജീവികളുടെയും അവയുടെ പെരുമാറ്റങ്ങളുടെയും മനുഷ്യരുടെ ആഘാതങ്ങളുടെയും അസാധാരണമായ ചില ചിത്രങ്ങളാണ് അവാർഡിനായി വിവിധ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152611/oscars-photography-wildlifephotographeroftheyearaward-malayali-new)