---
title: "#ShaneNigam | വീണ്ടും പ്രണയ നായകനാകാനൊരുങ്ങി ഷെയ്ൻ നിഗം; കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു "
english_title: "#ShaneNigam #romantichero #Filming #started #Kattappana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152343/shanenigam-romantichero-filming-started-kattappana"
published_at: "2023-10-10T07:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524b64650d5d_shine.jpg"
keywords: []
---

# #ShaneNigam | വീണ്ടും പ്രണയ നായകനാകാനൊരുങ്ങി ഷെയ്ൻ നിഗം; കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു 

> **Lead Summary:** **കട്ടപ്പന: [** ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിൻറെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. ആർ.ഡി.എക്സിൻറെ വൻ വിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

## Article Content

**കട്ടപ്പന: [** ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിൻറെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. ആർ.ഡി.എക്സിൻറെ വൻ വിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

ആൻറോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെ ചക്കുപള്ളം മാൻകവലയിൽ രഞ്ജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി. ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെ ബന്ധങ്ങൾക്കും, മൂല്യങ്ങൾക്കും പ്രാധാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം.

പൂർണ്ണമായും യൂത്തിൻറെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനഘ മരുതോരയും( ഭീഷ്മപർവ്വം ഫെയിം) ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു.

രഞ്ജി പണിക്കർ ,ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി, മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ - രാജേഷ് പിന്നാടൻ. സംഗീതം - കൈലാസ് ഛായാഗ്രഹണം - ലൂക്ക് ജോസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം -അരുൺ ജോസ്.

മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ കോസ്റ്റ്യം -ഡിസൈൻ അരുൺ മനോഹർ ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്.- ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ് - അനിതാ രാജ് കപിൽ ഡിസൈൻ - എസ് തറ്റിക്ക് കുഞ്ഞമ്മ പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ.സി.ജെ. ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തും വിധത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. പിആർഒ വാഴൂർ ജോസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152343/shanenigam-romantichero-filming-started-kattappana)