---
title: "#urvashi | അമ്മയോളം വളർന്ന് കുഞ്ഞാറ്റ; വൈറലായി കുടുംബസമേതം ഉർവശി"
english_title: "#baby #grows #big #mother #Urvashi #went #viral #family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152273/baby-grows-big-mother-urvashi-went-viral-family"
published_at: "2023-10-09T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652409e2b0e9a_urvashi.jpg"
keywords: []
---

# #urvashi | അമ്മയോളം വളർന്ന് കുഞ്ഞാറ്റ; വൈറലായി കുടുംബസമേതം ഉർവശി

> **Lead Summary:** ഉർവശി എന്ന പേര് കേട്ടാൽ മലയാളികൾക്ക് എന്നും ആഘോഷമാണ്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്.

## Article Content

ഉർവശി എന്ന പേര് കേട്ടാൽ മലയാളികൾക്ക് എന്നും ആഘോഷമാണ്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഏത് കഥാപാത്രമായാലും അതാവശ്യപ്പെടുന്നത് പൂർണമായി നൽകി കയ്യടി നേടുന്ന ഉർവശിയെ 'ദ റിയൽ സൂപ്പർ സ്റ്റാർ' എന്നാണ് ആരാധകർ വിളിക്കുന്നത്.

ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അഭിനയ പ്രതിഭ സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.

മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള ഫോട്ടോകളാണ് ഇത്. ഒപ്പം ഉർവശിയുടെ കുടുംബവും ഉണ്ട്. കുഞ്ഞാറ്റ അമ്മയോളം വളർന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്.

തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. നടന്‍ മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. നിലവിൽ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ.

2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. ഇരുവരും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇത്.

പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152273/baby-grows-big-mother-urvashi-went-viral-family)