---
title: "#leofilm | സെറ്റിൽ വിജയ് എന്ന പേരുവിളിക്കാൻ അവകാശമുണ്ടായിരുന്ന ആ ഒരേ ഒരാൾ ആരാണെന്ന് അറിയാമോ? "
english_title: "#oneperson #right #call #Vijay #set"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152263/oneperson-right-call-vijay-set-new"
published_at: "2023-10-09T19:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652404ecefd87_leo.jpg"
keywords: []
---

# #leofilm | സെറ്റിൽ വിജയ് എന്ന പേരുവിളിക്കാൻ അവകാശമുണ്ടായിരുന്ന ആ ഒരേ ഒരാൾ ആരാണെന്ന് അറിയാമോ? 

> **Lead Summary:** **[** **ത**മിഴ് സിനിമ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് തീയറ്ററിൽ എത്തുകയാണ്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

## Article Content

**[** **ത**മിഴ് സിനിമ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് തീയറ്ററിൽ എത്തുകയാണ്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിൻറെ തിരക്കിട്ട പ്രമോഷനിലാണ് അണിയറക്കാർ. ഒക്ടോബർ 5ന് റിലീസ് ചെയ്ത ചിത്രത്തിൻറെ ട്രെയിലർ ഇതിനകം വൈറലായിട്ടുണ്ട്. ഒരു തമിഴ് സിനിമ ട്രെയിലർ വ്യൂവിൽ ഉണ്ടാക്കിയ എല്ലാ റെക്കോഡുകളും ദളപതിയുടെ പുതിയ ചിത്രത്തിൻറെ ട്രെയിലർ മറികടന്നിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി അഭിമുഖങ്ങൾ നൽകുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ഇത്തരത്തിൽ ബിഹെൻറ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ലോകേഷിനൊപ്പം ഒരു കുഞ്ഞ് അതിഥി കൂടി എത്തി.

മറ്റാരുമല്ല ലിയോ ചിത്രത്തിൽ അഭിനയിച്ച ഇയൽ ആയിരുന്നു ആ അതിഥി. ചിത്രത്തിൽ വിജയിയുടെ മകളായാണ് ഇയൽ അഭിനയിക്കുന്നത്. ട്രെയിലറിൽ ഇയലിനെ നെഞ്ചോട് ചേർത്ത് ചാരു കസേരയിൽ ഇരിക്കുന്ന വിജയിയുടെ ഷോട്ട് ഏറെ വൈറലാകുകയും ചെയ്തു.

അഭിമുഖത്തിന് എത്തിയ ഇയലിനോട് ദളപതി വിജയിയെ എന്താണ് സെറ്റിൽ വിളിക്കാറ് എന്നാണ് അവതാരക ചോദിച്ചത്. വിജയ് എന്നാണ് വിളിക്കാറ് എന്ന് ഇയൽ മറുപടി നൽകി. അങ്ങനെ തന്നെ വിളിക്കാൻ വിജയ് നിർദേശിച്ചിരുന്നു എന്നാണ് ഇയൽ മറുപടി പറഞ്ഞത്.

സെറ്റിൽ ദളപതിയെ പേരുവിളിച്ചിരുന്ന ഒരേ ഒരാൾ ഇയൽ ആയിരുന്നുവെന്ന് സംവിധായകൻ ലോകേഷും പറഞ്ഞു. വിജയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നുവെന്നും ഇയൽ പറഞ്ഞു. ഇയലും വിജയിയും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഗാനം അടുത്ത് തന്നെ പുറത്തിറങ്ങും എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/152263/oneperson-right-call-vijay-set-new)