#Kannursquad | രണ്ടാം വാരവും മുന്നിൽത്തന്നെ; ഭീഷ്മ പർവ്വത്തെ മറികടന്ന് കണ്ണൂർ സ്ക്വാഡ്

#Kannursquad | രണ്ടാം വാരവും മുന്നിൽത്തന്നെ; ഭീഷ്മ പർവ്വത്തെ മറികടന്ന് കണ്ണൂർ സ്ക്വാഡ്
2023-10-09T14:41:00 | By MITHRA K P

(moviemax.in) മികച്ച വിജയം കൈവരിച്ച് മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്' രണ്ടാം വാരം പൂർത്തിയാക്കുന്നു. ആദ്യദിനം മുതൽ ലഭിച്ച മികച്ച പബ്ലിസിറ്റിയിലൂടെ വൻ വിജയം കൊയ്ത് മുന്നേറുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രം സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആണ്.

ആദ്യ വാരത്തെ പോലെ, രണ്ടാം വാരവും ബോക്സ് ഓഫീസ് വേട്ടയിൽ കണ്ണൂർ സ്ക്വാഡ് മുൻപിൽ തന്നെയാണ് എന്നാണ് കളക്ഷൻ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത് രണ്ടാം ഞായർ ആയിരുന്നു കഴിഞ്ഞ ദിവസം. പതിനൊന്നാം ദിവസമായ ഇന്നലെ മാത്രം ചിത്രം നേടിയത് മൂന്ന് കോടിയാണ്.

ഒരു മമ്മൂട്ടി ചിത്രത്തിന് രണ്ടാം വാരാന്ത്യത്തിൽ ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഇതോടെ കണ്ണൂർ സ്ക്വാഡിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 30.42 കോടി പിന്നിട്ടു കഴി‍ഞ്ഞു. ഭീഷ്മപർവ്വം എന്ന തന്റെ തന്നെ ചിത്രത്തെയാണ് രണ്ടാം ഞായറിൽ മമ്മൂട്ടി വീഴ്ത്തിയിരിക്കുന്നത്.

രണ്ടാം ഞായറിലെ ഭീഷ്മപർവ്വം കളക്ഷൻ 2.70 കോടി ആയിരുന്നു. അതേസമയം, ആ​ഗോള ബോക്സ് ഓഫീസിൽ 65കോടി അടുപ്പിച്ച് കണ്ണൂർ സ്ക്വാഡ് നേടി എന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. വിദേശത്തും മികച്ച കളക്ഷനാണ് ഈ മമ്മൂട്ടി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനിടെ തിരുവനന്തപുരം ഏരീസ് പ്ലസിൽ 55.47 ലക്ഷം ​ഗ്രോസ് ആണ് ചിത്രത്തിന് ഉണ്ടായിരിക്കുന്നത്. 105 ഷോകളിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇവിടെ മമ്മൂട്ടിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസർ കൂടിയാണ് ചിത്രം. ആദ്യസ്ഥാനം ഭീഷ്മപർവ്വത്തിനാണ്. നിലവിൽ 313 സ്ക്രീനുകളിലാണ് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുന്നത്. സെപ്റ്റംബർ 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Content Highlight: #Secondweek #Kannursquad #overcome #BhishmaParvvam

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup