---
title: "#nayanthara |  ഭാര്യയും ഭർത്താവും കുറച്ച്  ഓവറാണ്; നയൻതാരക്കും വിക്കിക്കുമെതിരെ  രൂക്ഷമായ ഭാഷയിൽ  പ്രതികരിച്ച് അല്ലു അർജുന്റെ ആരാധകർ "
english_title: "#Husband #wife #fewover #AlluArjun'sfans #reacted #harshly #against #NayantharaandVicky"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152125/husband-wife-fewover-alluarjunsfans-reacted-harshly-against-nayantharaandvicky"
published_at: "2023-10-09T11:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652394619ec15_pic_1.jpg"
keywords: []
---

# #nayanthara |  ഭാര്യയും ഭർത്താവും കുറച്ച്  ഓവറാണ്; നയൻതാരക്കും വിക്കിക്കുമെതിരെ  രൂക്ഷമായ ഭാഷയിൽ  പ്രതികരിച്ച് അല്ലു അർജുന്റെ ആരാധകർ 

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രം​ഗത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയ നടിയാണ് നയൻതാര. ജവാന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ നിന്നും നടിക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം. കരിയറിൽ ആഘോഷിക്കപ്പെടുമ്പോഴും വിവാ​ദങ്ങളും നടിയെ തേ‌ടിയെത്താറുണ്ട്. പ്രണയ വാർത്തകളും ​ഗോസിപ്പുകളുമാണ് നടിയെ ഒരു കാലത്ത് വലച്ചത്. അടുത്തിടെ നിരവധി അഭ്യൂഹങ്ങൾ താരത്തെക്കുറിച്ച് പ്രതികരിച്ചു.

## Article Content

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയ നടിയാണ് നയൻതാര. ജവാന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ നിന്നും നടിക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം. കരിയറിൽ ആഘോഷിക്കപ്പെടുമ്പോഴും വിവാ​ദങ്ങളും നടിയെ തേ‌ടിയെത്താറുണ്ട്. പ്രണയ വാർത്തകളും ​ഗോസിപ്പുകളുമാണ് നടിയെ ഒരു കാലത്ത് വലച്ചത്. അടുത്തിടെ നിരവധി അഭ്യൂഹങ്ങൾ താരത്തെക്കുറിച്ച് പ്രതികരിച്ചു.

സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചത്, ജവാന്റെ പ്രൊമോഷന് എത്താതിരുന്നത് തുടങ്ങി പല വിഷയങ്ങൾ ഇതിനു​ദാഹരണമാണ്. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ നയൻതാര തയ്യാറായിട്ടില്ല. നയൻതാരയ്ക്കെതിരെ മുമ്പൊരിക്കൽ അല്ലു അർജുന്റെ ആരാധകർ വിമർശനം ഉന്നയിച്ച സംഭവമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2016 ൽ സൈമ അവാർ‍ഡ് വേദിയിൽ വെച്ചാണ് സംഭവം നടന്നത്.

നാനും റൗഡി താൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നയൻസിനാണ് ആ വർഷം ലഭിച്ചത്. പുരസ്കാരം നൽകാൻ അല്ലു അർജുനാണ് വേദിയിലെത്തിയത്. എന്നാൽ പുരസ്​കാരം വാങ്ങാൻ വേദിയിലെത്തിയ നയൻതാര സിനിമയുടെ സംവിധായകൻ വിഘ്നേശ് ശിവൻ അവാർഡ് സമ്മാനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് തുറന്ന് പറഞ്ഞു. അല്ലു അർജുൻ പുഞ്ചിരിച്ച് കൊണ്ട് ഇതിന് സമ്മതിക്കുകയും വിഘ്നേശ് നടിക്ക് പുരസ്കാരം നൽകുകയും ചെയ്തു.

അല്ലു അർജുനെ മാറ്റി നിർത്തിയ വീഡിയോ വീണ്ടും വൈറലായിരിക്കെ നിരവധി പേരാണ് നയൻതാരയ്ക്കെതിരെ വിമർശനവുമായെത്തുന്നത്. അല്ലുവിനെ പോലൊരു താരത്തെ വേദിയിൽ വെച്ച് അപമാനിക്കുകയാണ് നയൻതാര ചെയ്തതെന്ന് കുറ്റപ്പെടുത്തലുകൾ വന്നു . വിഘ്നേശിനോട് എത്ര വലിയ കടപ്പാടുണ്ടെങ്കിലും ഇതിന്റെ പേരിൽ മറ്റൊരാളെ അപമാനിക്കുന്നത് ശരിയല്ലെന്നും.

അല്ലു അർജുന്റെ ആരാധകർ രൂക്ഷമായ ഭാഷയിലാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ഭാര്യക്കും ഭർത്താവിനും സോഷ്യൽ മീഡിയയിലെ സ്നേഹ പ്രക‌ടനം കുറച്ച് ഓവറാണെന്നാണ് കമന്റുകൾ. ടിയു‌ടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ​ഗോൾഡ് ആണ് അവസാനം റിലീസ് ചെയ്ത സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/152125/husband-wife-fewover-alluarjunsfans-reacted-harshly-against-nayantharaandvicky)