---
title: "#prank | യാത്രക്കാർക്ക് നേരെ 'പ്രാങ്ക്' നടത്തിയ ആൾക്ക് കിട്ടിയത് എട്ടിന്‍റെ പണി"
english_title: "#case #after #prank #passengers "
publisher: "moviemax.in"
canonical_url: "https://moviemax.in/news/152086/case-after-prank-passengers"
published_at: "2023-10-09T09:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652390ab4bf32_qqq1.jpg"
keywords: []
---

# #prank | യാത്രക്കാർക്ക് നേരെ 'പ്രാങ്ക്' നടത്തിയ ആൾക്ക് കിട്ടിയത് എട്ടിന്‍റെ പണി

> **Lead Summary:** ** സാ**മൂഹിക മാധ്യമങ്ങളില്‍ വൈറലാകാൻ വേണ്ടി പലതരം വീഡിയോസ് വരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പ്രാങ്ക് വീഡിയോസ്. പൊതുനിരത്തില്‍ മറ്റുള്ളര്‍ക്ക് നേരെ പ്രാങ്കെന്ന പേരില്‍ എന്തും കാണിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളില്‍ മാറി.

## Article Content

** സാ**മൂഹിക മാധ്യമങ്ങളില്‍ വൈറലാകാൻ വേണ്ടി പലതരം വീഡിയോസ് വരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പ്രാങ്ക് വീഡിയോസ്. പൊതുനിരത്തില്‍ മറ്റുള്ളര്‍ക്ക് നേരെ പ്രാങ്കെന്ന പേരില്‍ എന്തും കാണിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളില്‍ മാറി.

സ്ഥിരമായി വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ പ്രാങ്ക് നടത്തുന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് 'പ്രാങ്ക് പ്രജു'. ബെംഗളൂരുവിലാണ് ഇയാളുടെ പ്രധാന ഇടം. പ്രജ്വൽ എന്ന ബികോം ബിരുദധാരിയായ 23 കാരന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് 'പ്രാങ്ക് പ്രജു' എന്ന് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതലുള്ളതും വഴിയാത്രക്കാരായ സ്ത്രീകള്‍ക്ക് നേരെയുള്ള ഇയാളുടെ പ്രാങ്കുകളാണ്. വഴിയാത്രക്കാരെ അടിക്കാനായി ഓങ്ങുക, നടന്ന് പോകുന്നവര്‍ക്കിടയില്‍ കയറി ഛര്‍ദ്ദിക്കുന്നതായി അഭിനയിക്കുക, നടുറോഡില്‍ പാമ്പെന്ന് വിളിച്ച് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുക ഇത്തരത്തിലുള്ള പ്രാങ്കുകളാണ് ഇയാൾ ചെയ്യുന്നത്.

പ്രജ്വലിന്‍റെ പ്രാങ്കുകള്‍ പക്ഷേ, പരിധി വിട്ടപ്പോള്‍ വഴിയാത്രക്കാര്‍ക്ക് ശല്യമായി മാറി. ബെംഗളൂരു മൂഡലപാൾയയിലെ പ്രിയദർശിനി ലേഔട്ടിൽ താമസിക്കുന്ന പ്രജ്വലിന്‍റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ യാത്രക്കാരായ സ്ത്രീകളെ ഭയപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തു. സ്ത്രീ യാത്രക്കാരെ ഭയപ്പെടുത്തുകയും അതുവഴി പൊതുജന ശല്യം സൃഷ്ടിക്കുകയും ചെയ്‌തതിനാണ് പ്രജ്വലിനെതിരെ കേസെന്ന് പോലീസ് പറയുന്നു.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ബി‌എം‌ആർ‌സി‌എൽ) സുരക്ഷാ വിഭാഗമാണ് പരാതിക്കാര്‍. മെട്രോ ട്രെയിനിനുള്ളിൽ യാത്ര ചെയ്യുന്നതിനിടയിൽ പ്രജ്വൽ ഒരു വൃദ്ധയായ സ്ത്രീയെ പ്രാങ്കിന്‍റെ പേരില്‍ അപകീർത്തിപ്പെടുത്താന്‍‌ ശ്രമിച്ചുവെന്നാണ് പരാതി. എസ്കലേറ്ററിൽ തന്‍റെ പിന്നിൽ നിൽക്കുന്ന വൃദ്ധയായ ഒരു സ്ത്രീയെ ഇയാള്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

> "സ്ത്രീകളെ ഭയപ്പെടുത്താനുള്ള ശ്രമം സ്വീകാര്യമല്ല, അതിനാൽ നിയമത്തിന്‍റെ കർശനമായ വകുപ്പുകൾ ഉള്‍പ്പെടുത്തി കേസെടുക്കാൻ ഞങ്ങൾ പോലീസിനോട് അഭ്യർത്ഥിച്ചു," ബി‌എം‌ആർ‌സി‌എൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/152086/case-after-prank-passengers)