---
title: "#priyamani |  ആ നടൻ എന്നെ വിളിച്ചാലും എനിക്ക് തോന്നിയാലേ ചെയ്യൂ, പ്രിയാമണി; സംഭവം ഇങ്ങനെ"
english_title: "#Even #ifactor #callsme #do #whatever #Ifeel #like# Priyamani #This #how #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152059/even-ifactor-callsme-do-whatever-ifeel-like-priyamani-this-how-happened"
published_at: "2023-10-08T22:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522df7782ea1_priyamani_1.jpg"
keywords: []
---

# #priyamani |  ആ നടൻ എന്നെ വിളിച്ചാലും എനിക്ക് തോന്നിയാലേ ചെയ്യൂ, പ്രിയാമണി; സംഭവം ഇങ്ങനെ

> **Lead Summary:** പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രിയാമണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയിരിക്കുന്നത്. അ‌ടുത്തിടെ റിലീസ് ചെയ്ത ജവാൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കെതിരെ പലപ്പോഴും പ്രിയാമണി സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ജ​ഗപതി ബാബു എന്ന നടന്റെ സിനിമയുടെ വീഡിയോ ഞാൻ പങ്കുവെച്ചു.

## Article Content

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രിയാമണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയിരിക്കുന്നത്. അ‌ടുത്തിടെ റിലീസ് ചെയ്ത ജവാൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കെതിരെ പലപ്പോഴും പ്രിയാമണി സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ജ​ഗപതി ബാബു എന്ന നടന്റെ സിനിമയുടെ വീഡിയോ ഞാൻ പങ്കുവെച്ചു.

പുള്ളിക്കാരന്റെ മാനേജരും എന്റെ മാനേജരും ഒരാളാണ്. ഈ പടത്തിന് വേണ്ടി ഒരു വീഡിയോ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു. മംമ്ത മോഹൻദാസും വിമല രാമനും ആ സിനിമയിലുണ്ട്. സിനിമയെക്കുറിച്ച് ഞങ്ങൾ വീഡിയോ ചെയ്തു. ജ​ഗപതി ബാബു നന്ദി പറഞ്ഞു. പിന്നീട് അതിൽ കുറേ കമന്റുകൾ വന്നു. ഒരാൾ എന്നെ ടാ​ഗ് ചെയ്ത് കമന്റിട്ടത് ജ​ഗപതി ബാബു എന്തുകൊണ്ടാണ് നിങ്ങളെ വിളിക്കാത്തതെന്നാണ്. ജ​ഗപതി ബാബു എന്തിന് എന്നെ വിളിക്കണം എന്ന് ഞാൻ ചോദിച്ചു.

റെക്കമന്റ് ചെയ്താലും എനിക്ക് ചെയ്യാൻ തോന്നിയാലേ ഞാൻ ചെയ്യൂ എന്നും പറഞ്ഞു. വിമർശിക്കുന്നത് കുഴപ്പമില്ല. പക്ഷെ അത് വ്യക്തിപരമാകരുത്. തന്റെ കുടുംബത്തെ വിമർശനങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രിയാമണി വ്യക്തമാക്കി. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നേര് എന്ന സിനിമയിലൂടെ മലയാള സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തുകയാണ് പ്രിയാമണി.

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് നേര്. നേരത്തെ ​ഗ്രാന്റ് മാസ്റ്റർ എന്ന സിനിമയിൽ പ്രിയാമണി മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജവാന് ശേഷം ബോളിവുഡിൽ നിന്നും ന‌ടിക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം. പ്രിയമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/152059/even-ifactor-callsme-do-whatever-ifeel-like-priyamani-this-how-happened)