---
title: "മമ്മൂട്ടിയുടെ മുഖത്ത് നോക്കി അന്ന് കത്രീന കൈഫ് പറഞ്ഞത് ഇതാണ് "
english_title: "This is what Katrina Kaif said looking at Mammootty's face"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15204/this-is-what-katrina-kaif-said-looking-at-mammoottys-face"
published_at: "2021-12-09T10:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1937ae1bde_.jpg"
keywords: []
---

# മമ്മൂട്ടിയുടെ മുഖത്ത് നോക്കി അന്ന് കത്രീന കൈഫ് പറഞ്ഞത് ഇതാണ് 

> **Lead Summary:** കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ബോളിവുഡ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ബ്രേക്കിങ്. നടിയുടെ സിനിമാ ചരിത്രം പരിശോധിച്ച ആരാധകര്‍ മലയാളവുമായുള്ള താരത്തിന്റെ ബന്ധം കണ്ടെത്തി ചെന്ന് നിന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയിലാണ്.

## Article Content

കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ബോളിവുഡ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ബ്രേക്കിങ്. നടിയുടെ സിനിമാ ചരിത്രം പരിശോധിച്ച ആരാധകര്‍ മലയാളവുമായുള്ള താരത്തിന്റെ ബന്ധം കണ്ടെത്തി ചെന്ന് നിന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയിലാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയില്‍ വച്ച് മമ്മൂട്ടിയെ കണ്ടപ്പോള്‍ പരിചയം പുതുക്കി കത്രീന കൈഫ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിയ്ക്കുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്യാണ്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിലെ പ്രധാന അതിഥികളായിരുന്നു കത്രീന കൈഫും മമ്മൂട്ടിയും എല്ലാം. അന്ന് പരിപാടിയില്‍ നിവിന്‍ പോളി, മഞ്ജു വാര്യര്‍, കാര്‍ത്തി, പ്രഭു, നാഗാര്‍ജ്ജുന, ജയറാം തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മമ്മൂട്ടി എത്തിയപ്പോള്‍ താരജാഡ ഒന്നും കാണിക്കാതെ കത്രീന വേഗം പോയി പരിചയം പുതുക്കുതയായിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന. ബോളിവുഡ് താരറാണി അഭിനയിച്ച ഒരേ ഒരു മലയാള സിനിമ എന്ന പ്രത്യേകതയും ബല്‍റാം വേഴ്‌സസ് താരാദാസിന് ഉണ്ട്.

മമ്മൂട്ടിയെ കൈ കൂപ്പി തൊഴുത് സ്വീകരിച്ച കത്രീന മെഗാസ്റ്റാറിനെ കണ്ടയുടനെ പറഞ്ഞത്, ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. മമ്മൂട്ടി സര്‍ ഇപ്പോഴും അത് പോലെ തന്നെ നില്‍ക്കുന്നു. സത്യത്തില്‍ പതിനൊന്ന് വയസ്സ് (അന്ന് സിനിമ റിലീസ് ചെയ്തിട്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞിരുന്നു) കുറഞ്ഞതെങ്കിലേ ഉള്ളൂ' എന്ന്.

കത്രീനയുടെ കോംപ്ലിമെന്റിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. എഴുപതിലും തിളങ്ങുന്ന ഈ യവ്വൗനത്തിന്റെ രഹസ്യവും പലരും ചോദിച്ചെങ്കിലും, മമ്മൂട്ടി ചിരിച്ച് തള്ളുകയാണ് ചെയ്യാറുള്ളത്. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളുമാണ് വാപ്പച്ചിയുടെ രഹസ്യം എന്ന് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്.

2006 ല്‍ പുറത്തിറങ്ങിയ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം സംവിധാനം ചെയ്തത് ഐവി ശശിയാണ്. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ സുപ്രിയ മേനോന്‍ എന്ന നായിക വേഷത്തിലാണ് കത്രീന കൈഫ് അഭിനയിച്ചത്. ഐവി ശശി മമമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രത്തെ ഈ സിനിമയില്‍ റിക്രീയേറ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15204/this-is-what-katrina-kaif-said-looking-at-mammoottys-face)