---
title: "#viral വേണ്ടി വന്നാൽ സോപ്പും കഴിക്കാം; വീഡിയോ വൈറലായി "
english_title: " #eat #soap #want #video #went #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152038/eat-soap-want-video-went-viral"
published_at: "2023-10-08T21:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522ce625c42b_soap.jpg"
keywords: []
---

# #viral വേണ്ടി വന്നാൽ സോപ്പും കഴിക്കാം; വീഡിയോ വൈറലായി 

> **Lead Summary:** ** സോ**ഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ നേടാൻ പലതരത്തിലുള്ള വീഡിയോകളാണ് ദിവസവും വരുന്നത്. അത്തരത്തിൽ ഒരു വീഡിയോയാണ് സുചി ദത്ത എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടരിക്കുന്നത്.

## Article Content

** സോ**ഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ നേടാൻ പലതരത്തിലുള്ള വീഡിയോകളാണ് ദിവസവും വരുന്നത്. അത്തരത്തിൽ ഒരു വീഡിയോയാണ് സുചി ദത്ത എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടരിക്കുന്നത്.

ഒരു കയ്യില്‍ ബാര്‍ സോപ്പും മറുകയ്യില്‍ ഹാൻഡ്‍വാഷുമെടുത്ത് നില്‍ക്കുന്ന ഇവരെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഏതിനാണ് രുചി എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നു. ഇതോടെ ഇവർ ഇത് കഴിക്കാൻ പോവുകയാണോ എന്ന് നമുക്ക് സംശയം തോന്നും. സെക്കൻഡുകള്‍ക്കകം തന്നെ ഇവര്‍ സോപ്പ് കഴിക്കുകയാണ്. ശരിക്ക് കടിച്ച് കഴിക്കുന്നത് വീഡിയോയില്‍ കാണാം.

സോപ്പ് കഴിക്കുന്ന ശീലം ചിലര്‍ക്കെങ്കിലും ചെറുപ്പകാലത്തുണ്ടായിരുന്നിരിക്കും. ഇത്തരം പരീക്ഷണങ്ങളൊന്നും ശരീരത്തിന് നല്ലതല്ലെന്നുമെല്ലാം പലരും കമന്‍റ് ചെയ്തിരിക്കുന്നു. എന്നാൽ വീഡിയോ അവസാനം വരെ സൂക്ഷിച്ച് കണ്ടാല്‍ മാത്രമേ സത്യാവസ്ഥ മനസിലാകൂ. ഈ സോപ്പ് യഥാര്‍ത്ഥത്തില്‍ സോപ്പല്ല.

സുചി ദത്ത ഒരു പ്രൊഫഷണല്‍ കേക്ക് നിര്‍മ്മാതാവാണ്. ഇവര്‍ സോപ്പിന്‍റെ രൂപത്തില്‍ തയ്യാറാക്കിയ കേക്കാണിത്. വീഡിയോയുടെ അവസാനം സോപ്പ് കേക്ക് മുറിക്കുമ്പോള്‍ അകത്ത് ചോക്ലേറ്റ് എല്ലാം വ്യക്തമായി കാണാം. പക്ഷേ പലരും വീഡിയോ മുഴുവനായി കാണാതെ തന്നെ കമന്‍റിട്ടിരിക്കുകയാണ്. ഈ രസകരമായ വീഡിയോ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/152038/eat-soap-want-video-went-viral)