---
title: "#Manjuwarrier | വിവാഹത്തിന് ശേഷം മഞ്ജു എന്നെ വിളിച്ചിരുന്നു, നടിയായതിനാൽ പബ്ലിസിറ്റിയായി  - രമ ദേവി  "
english_title: "#Actress #RamaDevi's #earlier #words #about #Manju's #marriage #garnering #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/151992/actress-ramadevis-earlier-words-about-manjus-marriage-garnering-attention"
published_at: "2023-10-08T16:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652291871bed0_manju.jpg"
keywords: []
---

# #Manjuwarrier | വിവാഹത്തിന് ശേഷം മഞ്ജു എന്നെ വിളിച്ചിരുന്നു, നടിയായതിനാൽ പബ്ലിസിറ്റിയായി  - രമ ദേവി  

> **Lead Summary:** മലയാളികൾ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകർ പറയുന്നത്. തിരിച്ച് വരവിൽ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു.

## Article Content

മലയാളികൾ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകർ പറയുന്നത്. തിരിച്ച് വരവിൽ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു.

വിവാഹമോചനത്തിന് ശേഷം തകർന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്.

വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയർച്ച ഏവർക്കും പ്രചോദനമാകുന്നു. 1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ൽ ഇരുവരും വിവാഹമോചനം നേടി.

മഞ്ജുവിന്റെ വിവാഹത്തെക്കുറിച്ച് നടി രമ ദേവി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് എനിക്ക് ഫോൺ വന്നു. രമ ചേച്ചീ, ഞാൻ മഞ്ജുവാണെന്ന് പറഞ്ഞു. എന്താ വിശേഷമെന്ന് ഞാൻ. ഒരു വിശേഷമുണ്ട്, എന്റെ വിവാഹം കഴിഞ്ഞെന്ന് മഞ്ജു പറഞ്ഞു. ദിലീപേട്ടനെ വിവാഹം ചെയ്തു.

അതിന്റെ റിസപ്ഷനുണ്ട് ഇന്ന് വൈകുന്നേരമെന്ന് പറഞ്ഞു. താനും മകളും ഭർത്താവും റിസപ്ഷന് പോയിരുന്നെന്നും രമ ദേവി ഓർത്തു. മഞ്ജു-ദിലീപ് വിവാഹമോചനത്തെക്കുറിച്ചും അന്ന് രമ ദേവി സംസാരിച്ചു.

സിനിമാ നടിമാരുടെ ജീവിതത്തിൽ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. നടിയായതിനാൽ പബ്ലിസിറ്റിയായി. എല്ലാ ഫീൽഡിലുള്ള ആളുകളുടെ ഇടയിലും ഡിവോഴ്സുണ്ടാകാറുണ്ടെന്നും രമ ദേവി അന്ന് ചൂണ്ടിക്കാട്ടി തൂവൽക്കൊട്ടാരം ഉൾപ്പെടെയുള്ള സിനിമകളിൽ മഞ്ജു വാര്യർക്കൊപ്പം രമ ദേവി അഭിനയിച്ചിട്ടുണ്ട്.

വിവാഹമോചനങ്ങൾക്ക് പൊതുവെ കാരണമാകുന്നതെന്തെന്നും രമ ദേവി ചൂണ്ടിക്കാട്ടി. ഏതൊരു പുരുഷനും അവന്റെ ഭാര്യ ഒതുങ്ങിക്കൂടി തന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന സ്ത്രീയായിരിക്കണം എന്ന് ആ​ഗ്രഹിക്കുന്നു. ഞാനും ഒരു ഭാര്യയായിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ ഞാൻ കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് 32 വർഷം ഒരുമിച്ച് ജീവിക്കാൻ പറ്റിയത്.

തിരക്കിലേക്ക് പോകുമ്പോൾ കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചെന്ന് വരില്ല. പലപ്പോഴും പുരുഷൻമാർക്ക് ഭാര്യമാർ ഞങ്ങളുടെ കീഴിൽ നിന്നാൽ മതിയെന്ന ഈ​ഗോയുണ്ടെന്നും രമ ദേവി അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/151992/actress-ramadevis-earlier-words-about-manjus-marriage-garnering-attention)