---
title: " #RichaChadha  |   സ്റ്റണ്ട് ചെയ്യുന്നതിനിടെ കാലൊടിഞ്ഞു ആരും തിരിഞ്ഞ് നോക്കിയില്ല; അനുഭവം തുറന്ന് പറഞ്ഞ് നടി റിച്ച ചദ്ദ"
english_title: "#broke #herleg #doing #stunt #nobody #lookedback #Actress #RichaChadha #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151958/broke-herleg-doing-stunt-nobody-lookedback-actress-richachadha-opensup"
published_at: "2023-10-08T13:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652269b42c7f1_richa_1.jpg"
keywords: []
---

#  #RichaChadha  |   സ്റ്റണ്ട് ചെയ്യുന്നതിനിടെ കാലൊടിഞ്ഞു ആരും തിരിഞ്ഞ് നോക്കിയില്ല; അനുഭവം തുറന്ന് പറഞ്ഞ് നടി റിച്ച ചദ്ദ

> **Lead Summary:** സിനിമകളിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആക്ഷൻ സീക്വൻസുകൾ. സംഘട്ടന രംഗങ്ങളിൽ അപകടസാധ്യത ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ആക്ഷൻ സിനിമകളിൽ അഭിനയിക്കുമ്പോൾ ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്ന പരിക്കുകൾ വരെ താരങ്ങൾക്ക് ഉണ്ടാകാറുണ്ട്.

## Article Content

സിനിമകളിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആക്ഷൻ സീക്വൻസുകൾ. സംഘട്ടന രംഗങ്ങളിൽ അപകടസാധ്യത ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ആക്ഷൻ സിനിമകളിൽ അഭിനയിക്കുമ്പോൾ ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്ന പരിക്കുകൾ വരെ താരങ്ങൾക്ക് ഉണ്ടാകാറുണ്ട്.

അമിതാഭ് ബച്ചൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, ഹൃത്വിക് റോഷൻ തുടങ്ങിയ താരങ്ങൾക്കെല്ലാം കരിയറിന്റെ പല ഘട്ടങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുള്ളവരാണ്. ചില നടിമാർക്കും ആക്ഷൻ സീക്വൻസുകൾക്കിടയിൽ പരിക്ക് പറ്റിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി റിച്ച ചദ്ദ. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയിലെ ആക്ഷൻ സീൻ ചെയ്യുന്നതിനിടെ നടിയുടെ കാൽ ഒടിയുന്ന സാഹചര്യമുണ്ടായി.

അതൊരു മോശം അനുഭവം ആയിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിച്ച. കാലൊടിഞ്ഞ തന്നെ സെറ്റിൽ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് റിച്ച ചദ്ദ പറയുന്നു. എനിക്ക് ഇപ്പോൾ കാർട്ടിലേജ് ഇല്ല. സ്റ്റണ്ട് ചെയ്യുന്നതിനിടെ പറ്റിയ പരുക്കിലാണ് അതിന് ക്ഷതം സംഭവിച്ചത്. ഞാൻ ഒരു വൃത്തികെട്ട സിനിമയിൽ അഭിനയിച്ചതാണ്.

ഓഹ്... ഇപ്പോൾ ഒരു ഷെഡ്യൂൾ ബ്രേക്കാവും, ഞങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല എന്നായിരുന്നു അവരുടെ കണ്ണുകളിൽ റിച്ച പറഞ്ഞു . ഞാൻ എന്തിൽ നിന്നോ ചാടുന്ന രംഗമാണ്, അവർ ഇട്ടിരുന്ന ക്രഷ് മാറ്റ് ശരിയായല്ല കിടന്നിരുന്നത്. അവിടെ ഒരു മെത്തയും ഉണ്ടായിരുന്നു, എന്നിട്ടും എനിക്ക് പരുക്ക് പറ്റി.

എന്റെ കാൽമുട്ട് വളഞ്ഞു പുളഞ്ഞു പോയി.ഞാൻ വല്ലാതെ പ്രകോപിതയായി. അതിനു ശേഷം ഇനിയൊരിക്കലും എന്റെ ശരീരം വെച്ച് റിസ്ക് എടുക്കില്ലെന്ന് തീരുമാനിച്ചു. താരങ്ങൾ ഇത്രയും വലിയ റിസ്ക് എടുക്കാൻ തയ്യാറാകുമ്പോൾ പോലും അതിനുവേണ്ട സുരക്ഷ സംവിധാനങ്ങൾ അവർ ഉറപ്പാക്കുന്നില്ലെന്നും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/151958/broke-herleg-doing-stunt-nobody-lookedback-actress-richachadha-opensup)