---
title: "#SureshGopi  |  പലതവണ ശ്രമിച്ചു, ഒന്നുകിൽ ഭാര്യ കരയും, അപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോരും; തുറന്ന് പറഞ്ഞ് സുരേഷ് ​ഗോപി"
english_title: "#Tried #severaltimes #either #wife #would #cry #wewould #godown #SureshGopi #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151943/tried-severaltimes-either-wife-would-cry-wewould-godown-sureshgopi-said-openly"
published_at: "2023-10-08T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65225b473d1a2_suresh_1.jpg"
keywords: []
---

# #SureshGopi  |  പലതവണ ശ്രമിച്ചു, ഒന്നുകിൽ ഭാര്യ കരയും, അപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോരും; തുറന്ന് പറഞ്ഞ് സുരേഷ് ​ഗോപി

> **Lead Summary:** തൊണ്ണൂറുകളിലെ സുരേഷ് ഗോപിയോളം സുന്ദരമായി കണ്ണുകളിൽ പ്രണയമൊളിപ്പിച്ച് അഭിനയിച്ച മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. ഇന്നലെയിലെ നരേന്ദ്രൻ തന്നെയാണ് അതിൽ സുരേഷ് ​ഗോപി ആരാധകർ​ക്ക് ഏറെയും പ്രിയപ്പെട്ടത്. 'നിങ്ങൾ അന്വേഷിച്ച് വന്നയാൾ ഇതല്ലല്ലോ. എന്ന ജയറാമിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിന് മുന്നിൽ സുരേഷ് ​ഗോപിയുടെ നരേന്ദ്രൻ്റെ ഒരു മുഖഭാവമുണ്ട്.

## Article Content

തൊണ്ണൂറുകളിലെ സുരേഷ് ഗോപിയോളം സുന്ദരമായി കണ്ണുകളിൽ പ്രണയമൊളിപ്പിച്ച് അഭിനയിച്ച മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. ഇന്നലെയിലെ നരേന്ദ്രൻ തന്നെയാണ് അതിൽ സുരേഷ് ​ഗോപി ആരാധകർ​ക്ക് ഏറെയും പ്രിയപ്പെട്ടത്. 'നിങ്ങൾ അന്വേഷിച്ച് വന്നയാൾ ഇതല്ലല്ലോ. എന്ന ജയറാമിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിന് മുന്നിൽ സുരേഷ് ​ഗോപിയുടെ നരേന്ദ്രൻ്റെ ഒരു മുഖഭാവമുണ്ട്.

അതുവരെ ആ സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളെയും നിഷ്പ്രഭമാക്കുന്നതായിരുന്നു സുരേഷ് ​ഗോപിയുടെ ആ രംഗം. ഒരു നടനെന്ന നിലയിൽ സുരേഷ് ഗോപി ആദ്യമായും കൃത്യമായും അടയാളപ്പെട്ടത് നരേന്ദ്രനിലൂടെയാണ്. സ്വന്തം ഭാര്യയുടെ മനസിൽ താനില്ല... അവൾ മറ്റൊരാളെ അഗാധമായി പ്രണയിക്കുന്നു എന്ന തിരിച്ചറിവ്.. ആ നിസഹായത അത്രയും ആഴത്തിൽ വെളിപ്പെടുത്താൻ സുരേഷ് ഗോപിക്കല്ലാതെ മറ്റാർക്കും പറ്റില്ലെന്ന് കാണുമ്പോൾ തോന്നും.

എന്നാൽ താൻ പലതവണ ശ്രമിച്ചിട്ടും ഇന്നലെ എന്ന സിനിമ മുഴുവനായി കാണാൻ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് സുരേഷ് ​ഗോപി.ഇന്നലെയുടെ ഒരു ഫൈനൽ പോർ‌ഷനുണ്ട്. എന്റെ ഭാര്യ അല്ലെന്ന് തലയാട്ടി പറഞ്ഞിട്ട് നടന്ന് പോകുന്നതാണ് രം​ഗം.' 'ഞാൻ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവൻ കാണാൻ ഞാൻ ശ്രമിച്ചു. പക്ഷെ ആ രം​ഗം വരുമ്പോൾ ഒന്നുകിൽ എന്റെ ഭാര്യ കൈ പിടിച്ച് ഞെക്കി ഒടിച്ച് കരയാൻ തുടങ്ങും.

അല്ലെങ്കിൽ എനിക്ക് പറ്റാതെയോ ഞങ്ങൾ സിനിമ കാണാതെ ഇറങ്ങി വരും. അതുപോലെ വേറെയും കുറെ സിനിമകൾ ഞാൻ കണ്ടിട്ടില്ലെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. സുരേഷ് ​ഗോപിയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായാണ് ഇപ്പോഴും ഇന്നലെ വിലയിരുത്തപ്പെടുന്നത്. മേ ഹൂം മൂസയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സുരേഷ് ​ഗോപി സിനിമ. ​ഗരുഡനാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. നീണ്ടകാലത്തിന് ശേഷം സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ​ഗരുഡൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/151943/tried-severaltimes-either-wife-would-cry-wewould-godown-sureshgopi-said-openly)