---
title: "ഒരു അറേബ്യന്‍  സൈക്കിൾ സവാരി ലാല്‍ ജോസ്  വീണ്ടും ദുബായിലേക്ക് "
english_title: " Lal Jose is a director who has made many contributions in the world of Layala cinema. Fans are eagerly waiting for each of his new films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1519/lal-jose-is-a-director-who-has-made-many-contributions-in-the-world-of-layala-cinema-fans-are-eagerly-waiting-for-each-of-his-new-films"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fa0ea538db71_lal jose 1.jpg"
keywords: []
---

# ഒരു അറേബ്യന്‍  സൈക്കിൾ സവാരി ലാല്‍ ജോസ്  വീണ്ടും ദുബായിലേക്ക് 

> **Lead Summary:** മലയാള സിനിമ ലോകത്ത് നിരവധി സംഭാവനകള്‍ സമ്മാനിച്ച സംവിധായകന്‍ ആണ് ലാൽ ജോസ്. അദ്ദേഹത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയും ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

## Article Content

മലയാള സിനിമ ലോകത്ത് നിരവധി സംഭാവനകള്‍ സമ്മാനിച്ച സംവിധായകന്‍ ആണ് ലാൽ ജോസ്. അദ്ദേഹത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയും ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഡിസംബർ പകുതിയോടെ ഷൂട്ടി​ഗ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലാൽ ജോസ്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

[https://www.facebook.com/watch/?v=349626243004946](https://www.facebook.com/watch/?v=349626243004946)

അറബിക്കഥക്കും ഡയമണ്ട് നെക്‌ലെസിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമയാണ് വരാനിരിക്കുന്നതെന്ന് ലാൽ ജോസ് ഫേസ്ബുക്കിൽ കുറിക്കുന്നു.

'വീണ്ടും ദുബായിലേക്ക്, അറബിക്കഥക്കും ഡയമണ്ട് നെക് ലെയ്സിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ്.

പ്രി പ്രൊഡക്ഷൻ കാലത്തെ ഒരു അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങൾ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം', എന്നായിരുന്നു ലാൽ ജോസ് കുറിച്ചത്. ഒപ്പം ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ കാലത്തെ അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1519/lal-jose-is-a-director-who-has-made-many-contributions-in-the-world-of-layala-cinema-fans-are-eagerly-waiting-for-each-of-his-new-films)