---
title: "#tabu| രണ്ട് വട്ടം നിരസിച്ചിട്ടും അത് ചെയ്യേണ്ടി വന്നു : തുറന്ന് പറഞ്ഞ് തബു"
english_title: "#Despite #being #rejected #twice #I had #doit #Openup #tabu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151778/despite-being-rejected-twice-i-had-doit-openup-tabu"
published_at: "2023-10-07T16:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65213f9be562d_tabu_1.jpg"
keywords: []
---

# #tabu| രണ്ട് വട്ടം നിരസിച്ചിട്ടും അത് ചെയ്യേണ്ടി വന്നു : തുറന്ന് പറഞ്ഞ് തബു

> **Lead Summary:** ബോളിവുഡില്‍ മാത്രമല്ല, മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ഒടിടി ലോകത്തുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് തബു. വേറിട്ട കഥാപാത്രങ്ങളിലൂടേയും മിന്നും പ്രകടനങ്ങളിലൂടേയും പ്രതിഭ തെളിയിച്ചിട്ടുള്ള നടിയാണ് തബു. സ്ഥിരം നായിക സങ്കല്‍പ്പത്തിന് എതിരെ സഞ്ചരിച്ച തബു എന്നും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. നായികയായി മാത്രമല്ല, സഹനടിയാലും വില്ലന്‍ വേഷങ്ങളിലുമെല്ലാം തബു തിളങ്ങിയിട്ടുണ്ട്.

## Article Content

ബോളിവുഡില്‍ മാത്രമല്ല, മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ഒടിടി ലോകത്തുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് തബു. വേറിട്ട കഥാപാത്രങ്ങളിലൂടേയും മിന്നും പ്രകടനങ്ങളിലൂടേയും പ്രതിഭ തെളിയിച്ചിട്ടുള്ള നടിയാണ് തബു. സ്ഥിരം നായിക സങ്കല്‍പ്പത്തിന് എതിരെ സഞ്ചരിച്ച തബു എന്നും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. നായികയായി മാത്രമല്ല, സഹനടിയാലും വില്ലന്‍ വേഷങ്ങളിലുമെല്ലാം തബു തിളങ്ങിയിട്ടുണ്ട്.

ബോളിവുഡ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇത്രത്തോളം പ്രധാന്യമോ ആഴമോ നല്‍കാതിരുന്ന കാലത്താണ് തബു ഇത്തരത്തില്‍ സ്വന്തമായൊരു കണ്ടെത്തുന്നത്. സത്യത്തില്‍ ഇങ്ങനെയുള്ള 'അസാധാരണമായ' വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ കരിയര്‍ തന്നെ നശിച്ചു പോകുമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്ന് തബു വെളിപ്പെടുത്തുന്നു. ഇതോടെ നിന്റെ കരിയര്‍ അവസാനിക്കുമെന്ന് പറഞ്ഞു.

പക്ഷെ ഞാനതൊന്നും കാര്യമാക്കിയില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് തബു പറയുന്നത്. അതിനാല്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ സന്തുഷ്ടയാണെന്നാണ് തബു പറയുന്നത്. തബുവിന്റെ മിന്നും പ്രകടനം കണ്ട സിനിമയായിരുന്നു ഹൈദര്‍. വിശാല്‍ ഭരദ്വാജ് ആയിരുന്നു സിനിമയുടെ സംവിധാനം. എന്നാല്‍ ഈ സിനിമ തബു രണ്ട് തവണ നിരസിച്ചിരുന്നുവെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തുന്നത്.

. ''തബുവിനെ സമ്മതിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു. രണ്ട് തവണ അവള്‍ നോ പറഞ്ഞു. എന്നിട്ടും ഞാന്‍ വേറൊരാളെ തേടി പോയില്ല. നിങ്ങളെന്തിനാണ് സമയം കളയുന്നത് ഞാന്‍ ചെയ്യില്ലെന്ന് അവള്‍ പറഞ്ഞു. പക്ഷെ ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു. എനിക്കറിയാമായിരുന്നു അവള്‍ ചെയ്യുമെന്ന്'' എന്നാണ് വിശാല്‍ ഭരദ്വാജ് പറയുന്നത്. അതേസമയം തബു നായികയായി അഭിനയിക്കുന്ന ഖൂഫിയ റിലീസ് ചെയ്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151778/despite-being-rejected-twice-i-had-doit-openup-tabu)