---
title: "ഇനി ബ്ലൗസിനും തുണി വേണ്ടാത്ത കാലം, സംഭവം വൈറലാകുന്നു"
english_title: "Since blouses don’t need clothes, the event goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15175/since-blouses-dont-need-clothes-the-event-goes-viral"
published_at: "2021-12-09T07:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1666688281_viral.jpg"
keywords: []
---

# ഇനി ബ്ലൗസിനും തുണി വേണ്ടാത്ത കാലം, സംഭവം വൈറലാകുന്നു

> **Lead Summary:** ഓരോ കാലത്തും ആ കാലത്തിനനുസരിച്ചുള്ള ഫാഷൻ ട്രെൻഡുകൾ ഉണ്ടായിട്ടുണ്ട്. ഒന്നിനൊന്നു മെച്ചപ്പെട്ടതോ വ്യത്യസ്തമായതോ ആയ മറ്റൊന്ന് അടുത്ത കാലത്തിൽ വരിക തന്നെ ചെയ്യും.

## Article Content

ഓരോ കാലത്തും ആ കാലത്തിനനുസരിച്ചുള്ള ഫാഷൻ ട്രെൻഡുകൾ ഉണ്ടായിട്ടുണ്ട്. ഒന്നിനൊന്നു മെച്ചപ്പെട്ടതോ വ്യത്യസ്തമായതോ ആയ മറ്റൊന്ന് അടുത്ത കാലത്തിൽ വരിക തന്നെ ചെയ്യും.

ഇപ്പോൾ പുതിയ ട്രെൻഡുകൾ എല്ലാം യുവാക്കൾ ആണ് ആദ്യം ഏറ്റെടുക്കുന്നത്. അങ്ങനെ ഏറ്റെടുത്തത് സമൂഹം മുഴുവൻ പ്രചരിപ്പിക്കപ്പെടുന്നു. എന്തായാലും മോഡേൺ യുഗം ഫാഷൻ വേൾഡ് തന്നെയാണ്.

പഴമയിൽ പുതുമ ഇഴചേർത്ത് കൊണ്ടു വരുന്നതിൽ ഫാഷൻ വേൾഡ് ഒരുപാട് ക്രിയേറ്റീവ് ഐഡിയകൾ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് വലിയ തോതിൽ സ്വീകാര്യതയും ലഭിക്കാറുണ്ട്.

സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതായ ഫാഷനുകളും ഈ അടുത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ബ്രാ ലെസ്സ് ഡ്രസ്സുകൾ ആണ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശാലീന സുന്ദരിയായി വളരെ മനോഹരമായി സാരി ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ്.

വളരെ മനോഹരമായ ഡിസൈനിൽ ബ്ലൗസും വെളുത്ത ചിക്കങ്കരി സാരിയും. പക്ഷേ സംഭവം വൈറലാകുന്നത് ഇവിടെ ഒന്നും അല്ല. തുണി ഉപയോഗിക്കാതെയാണ് ബ്ലൗസ് എന്നതാണ് വീഡിയോയിലേക്ക് പ്രേക്ഷകരെ വീണ്ടും വീണ്ടും അടുപ്പിക്കുന്നത്.

വീഡിയോ ആദ്യം കാണുന്നവർക്ക് ഇത് മനസ്സിലാകുന്നില്ല അതുകൊണ്ടാണ് ഓരോരുത്തരും ഒന്നിലധികം തവണ വീഡിയോ കാണുന്നത്. സൂക്ഷിച്ചു നോക്കിയാൽ സാരിക്കൊപ്പം മെഹന്ദി ബ്ലൗസാണ് യുവതി പരീക്ഷിച്ചിരിക്കുന്നത്.

മെഹന്ദി ഉപയോഗിച്ച് ശരീരത്തില്‍ ബ്ലൗസിന്റെ അതേ ഡിസൈനില്‍ ഒരു ബ്ലൗസ് വരച്ചു ചേര്‍ത്തിരിക്കുന്നതാണ്. പ്രത്യേക ഡിസൈനിലാണ് ഈ ബ്ലൗസ് വരച്ചു ചേര്‍ത്തിരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ 80000 ല്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഒട്ടേറെ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. ഇതൊന്നും നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്തൊക്കെയാണെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/15175/since-blouses-dont-need-clothes-the-event-goes-viral)