---
title: "#Premapriya  | ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായി; വടിവേലുവിനെതിരെ ആരോപണവുമായി നടി പ്രേമപ്രിയ"
english_title: "#Imissed #lot #movies #Actress #Premapriya #alleges #against #Vadivelu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151729/imissed-lot-movies-actress-premapriya-alleges-against-vadivelu"
published_at: "2023-10-07T13:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652110ca58058_vadivelu_adn_premi_5.jpg"
keywords: []
---

# #Premapriya  | ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായി; വടിവേലുവിനെതിരെ ആരോപണവുമായി നടി പ്രേമപ്രിയ

> **Lead Summary:** തമിഴകത്തിന്റെ ഹാസ്യ രാജാവാണ് വടിവേലു. സൂപ്പര്‍ താരങ്ങളേക്കാള്‍ തിരക്കുള്ള നടനായിരുന്നു ഒരുകാലത്ത് വടിവേലു. സെറ്റില്‍ നിന്നും സെറ്റിലേക്ക് ഓടി നടന്ന് അഭിനയിക്കുകയായിരുന്നു അദ്ദേഹം. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം വടിവേലുവിന്റെ ഡേറ്റിനായി കാത്തു നിന്നു.

## Article Content

തമിഴകത്തിന്റെ ഹാസ്യ രാജാവാണ് വടിവേലു. സൂപ്പര്‍ താരങ്ങളേക്കാള്‍ തിരക്കുള്ള നടനായിരുന്നു ഒരുകാലത്ത് വടിവേലു. സെറ്റില്‍ നിന്നും സെറ്റിലേക്ക് ഓടി നടന്ന് അഭിനയിക്കുകയായിരുന്നു അദ്ദേഹം. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം വടിവേലുവിന്റെ ഡേറ്റിനായി കാത്തു നിന്നു.

സാധാരണക്കാരനില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് അഭിനയിക്കുന്ന താരത്തിലേക്കുള്ള വടിവേലുവിന്റെ വളര്‍ച്ച വളരെ വലുതായിരുന്നു. അതേസമയം വിവാദങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത കരിയറാണ് വടിവേലുവിന്റേത്. പിടിവാശികളും പ്രതിഫലം കൂടുതല്‍ ചോദിക്കലുമൊക്കെ വടിവേലുവിനെ വിവാദത്തില്‍ കൊണ്ടു ചെന്നെത്തിച്ചു.

തനിക്കൊപ്പം അഭിനയിക്കുന്ന ചെറിയ താരങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും വടിവേലുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം അവസരം നല്‍കുന്നുവെന്നും അല്ലാത്തവരെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തുന്നുവെന്നും ആരോപണം ഉയര്‍ന്നു .ഇപ്പോഴിതാ വടിവേലുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പ്രേമപ്രിയ.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പ്രേമപ്രിയ. വിജയ് ചിത്രം സുറയിലൂടെയാണ് പ്രേമപ്രിയ വടിവേലുവിനൊപ്പം അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വടിവേലുവുമായി തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്ന് തനിക്ക് അവസരങ്ങള്‍ നഷ്ടമായെന്നുമാണ് പ്രേമപ്രിയ പറയുന്നത്. ഞാന്‍ സുറയില്‍ അഭിനയിക്കാന്‍ പോയിരുന്നു. അദ്ദേഹം എന്നെ സെറ്റില്‍ വച്ച് കണ്ടു. ആര് വഴിയാണ് അഭിനയിക്കാന്‍ വന്നതെന്ന് ചോദിച്ചു.

സംവിധായകന്‍ വിളിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു. പിന്നീട് ഞാനും വടിവേലു സാറും ഒരുമിച്ചൊരു സീന്‍ അഭിനയിച്ചു. ഇതിനിടെ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി ഞാന്‍ അദ്ദേഹത്തോട് തിരിച്ച് സംസാരിച്ചു. നിങ്ങളെന്തിനാണ് എന്നോടിത് ചെയ്യുന്നത്, ഞാന്‍ വളര്‍ന്നു വരുന്നതല്ലേയുള്ളൂവെന്ന് ഞാന്‍ ചോദിച്ചു. അവര്‍ എന്നെ തിരിച്ചയച്ചു. അഭിനയിക്കാനിരുന്ന ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായി. ആലോചിച്ച് ഞാന്‍ കരഞ്ഞു എന്നാണ് പ്രേമപ്രിയ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151729/imissed-lot-movies-actress-premapriya-alleges-against-vadivelu)