---
title: "കത്രീന-വിക്കി വിവാഹം ഒ.ടി.ടിയില്‍ കാണാം"
english_title: "Katrina-Wiki wedding can be seen on OTT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15169/katrina-wiki-wedding-can-be-seen-on-ott"
published_at: "2021-12-09T06:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b15b5edaa6b_.jpg"
keywords: []
---

# കത്രീന-വിക്കി വിവാഹം ഒ.ടി.ടിയില്‍ കാണാം

> **Lead Summary:** കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ചുള്ള കൗതുകകരമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. താര വിവാഹത്തിന്റെ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

## Article Content

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ചുള്ള കൗതുകകരമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. താര വിവാഹത്തിന്റെ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

80 കോടി രൂപയാണ് വിവാഹ വീഡിയോക്കായി ആമസോണ്‍ പ്രൈം മുടക്കുന്നത്. 2019ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.

അതേസമയം, കത്രീനയും വിക്കിയും വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വെച്ച നിബന്ധനകള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹ ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു പോവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സവായ് മധോപൂരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് വിക്കി-കത്രീന താരവിവാഹത്തിന് വേദിയാവുന്നത്.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. ഡിസംബര്‍ 9ന് ആണ് വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/15169/katrina-wiki-wedding-can-be-seen-on-ott)