---
title: "#gayatrijoshi | മരവിച്ച നിലയില്‍ റോഡരികില്‍ നടി, ഭര്‍ത്താവിനെതിരെ നരഹത്യ കേസ്, റോഡപകടത്തില്‍ പുതിയ ട്വിസ്റ്റ്!"
english_title: "#Actress #frozen #road #murder #case #against #husband, #twist #road #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151689/actress-frozen-road-murder-case-against-husband-twist-road-accident"
published_at: "2023-10-07T11:42:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520f6eb5a6d0_movie11.jpg"
keywords: []
---

# #gayatrijoshi | മരവിച്ച നിലയില്‍ റോഡരികില്‍ നടി, ഭര്‍ത്താവിനെതിരെ നരഹത്യ കേസ്, റോഡപകടത്തില്‍ പുതിയ ട്വിസ്റ്റ്!

> **Lead Summary:** ** അ**ടുത്തിടെ ഇറ്റലിയിൽ വാഹനാപകടത്തിൽപ്പെട്ട് ബോളീവുഡ് നടി ഗായത്രി ജോഷിയും ബിസിനസുകാരനായ ഭർത്താവ് വികാസ് ഒബ്‌റോയിയും വാർത്തകളിൽ നിറഞ്ഞിരുന്നു. അപകടത്തില്‍ വയോധികരായ സ്വിസ് ദമ്പതികൾ മരിച്ചതിനെത്തുടർന്ന് വികാസിനെതിരെ റോഡ് നരഹത്യ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

## Article Content

** അ**ടുത്തിടെ ഇറ്റലിയിൽ വാഹനാപകടത്തിൽപ്പെട്ട് ബോളീവുഡ് നടി ഗായത്രി ജോഷിയും ബിസിനസുകാരനായ ഭർത്താവ് വികാസ് ഒബ്‌റോയിയും വാർത്തകളിൽ നിറഞ്ഞിരുന്നു. അപകടത്തില്‍ വയോധികരായ സ്വിസ് ദമ്പതികൾ മരിച്ചതിനെത്തുടർന്ന് വികാസിനെതിരെ റോഡ് നരഹത്യ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് ഗായത്രി ജോഷിയുടെ ഭർത്താവ് വികാസ് ഒബ്‌റോയിക്കെതിരെ സാർഡിനിയയിലെ കാഗ്ലിയാരിയിലെ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകള്‍ പുറത്തുവന്നത്. ഷാരൂഖ് ഖാൻ നായകനായ ‘സ്വാദേശ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ഗായത്രിയുടെയും വികാസിന്റെയും കാർ അപകടത്തിൽപ്പെട്ട വാർത്ത രണ്ട് ദിവസം മുമ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു.

ദമ്പതികളുടെ ലംബോർഗിനിയും ഫെരാരിയും തമ്മിൽ കൂട്ടിയിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. അപകടത്തിന് ശേഷമുള്ള നിമിഷങ്ങളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

അപകടത്തിന് ശേഷം നടി ഗായത്രി ജോഷി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ റോഡരികിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. മരവിച്ച നിലയിൽ റോഡരികിൽ ഇരിക്കുന്നത് ഗായത്രി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട നീല ലംബോർഗിനിയും ഫ്രെയിമിൽ കാണാമായിരുന്നു.

ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയിരുന്ന ഇരുവരും സഞ്ചരിച്ച കാർ മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം. വാഹനാപകടത്തിൽ സ്വീഡിഷ് ദമ്പതികൾ മരിച്ചെങ്കിലും നടിയും ഭർത്താവും ദാരുണമായ സംഭവത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ മറിഞ്ഞു വീഴുകയും തകരുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. ഫെരാരിക്ക് തീപിടിച്ച് യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവരാണ് മരിച്ചത് എന്ന റിപ്പോർട്ടുകൾ വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151689/actress-frozen-road-murder-case-against-husband-twist-road-accident)