'സിസേറിയൻ എന്ന് കേട്ടപ്പോൾ ഭയന്നുപോയി'; അനുഭവം പറഞ്ഞ് താരം

'സിസേറിയൻ എന്ന് കേട്ടപ്പോൾ  ഭയന്നുപോയി'; അനുഭവം പറഞ്ഞ് താരം
2021-12-09T06:25:00 | By Susmitha Surendran

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും  സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്ന് പറഞ്ഞാണ് സൗഭാഗ്യ തുടങ്ങുന്നത്.

തന്റെ പ്രസവം സിസേറിയനായിരുന്നു. പെട്ടെന്നായിരുന്നു തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും മാലാഖയെ പോലുള്ള എന്റെ ഡോക്ടർ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത്.

സിസേറിയൻ ഞാൻ കരുതിയത് പോലെ അത്ര പേടിക്കേണ്ട ഒന്നല്ല. എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയി- സൗഭാഗ്യ പറയുന്നു. കുറിപ്പിനൊപ്പം ഡോക്ടർ അനിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിരുന്നു.

ഞാനും എന്റെ സുദർശനയും സുരക്ഷിതമായി സുഖമായും ഇരിക്കുന്നതിന്റെ കാരണം എന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ തന്നെ സൗഭാഗ്യ പറയുന്നത്.

ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.

ഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു.

അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

Content Highlight: Now Saubhagya has shared all her thoughts and worries during childbirth

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup