---
title: "#Shiyas Kareem  |  പീഡനക്കേസ്: ഷിയാസ് കരീമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും"
english_title: "#Torture #case #ShiyasKareem #produced #court #today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151648/torture-case-shiyaskareem-produced-court-today"
published_at: "2023-10-07T09:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520da54cc358_shiyas.jpg"
keywords: []
---

# #Shiyas Kareem  |  പീഡനക്കേസ്: ഷിയാസ് കരീമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

> **Lead Summary:** **കാസർഗോഡ് :**** [** വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെയാണ്‌ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

## Article Content

**കാസർഗോഡ് :**** [** വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെയാണ്‌ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തിൽവച്ച് ഷിയാസ് പൊലീസ് പിടിയിലായത്. ഗൾഫിൽനിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്.

അതേസമയം നേരത്തെ തന്നെ ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജിമ്മിൽ പരിശീലകയായ യുവതിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തിരിക്കുന്നത്.

കൂടാതെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപിച്ചു. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151648/torture-case-shiyaskareem-produced-court-today)