---
title: "#auction | ടെറ്റാനിക്കിലെ ജാക്കിന്‍റെ വസ്ത്രം ലേലത്തിന്"
english_title: "#Jack's #outfit #from #Titanic #auction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151614/jacks-outfit-from-titanic-auction"
published_at: "2023-10-06T23:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652049c262e40_5555555555555.jpg"
keywords: []
---

# #auction | ടെറ്റാനിക്കിലെ ജാക്കിന്‍റെ വസ്ത്രം ലേലത്തിന്

> **Lead Summary:** ** ഏ**തു കാലഘട്ടത്തിലുമുള്ള സിനിമാപ്രേമികള്‍ എന്നും നെഞ്ചോടുചേര്‍ക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ജാക്കിനെയും റോസിനെയും അറിയാത്തവരായി ആരുമില്ല. ഇവരുടെ ഹൃദസ്പര്‍ശിയായ പ്രണയവുമെല്ലാം ലോകമെമ്പാടുമുളള ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

## Article Content

** ഏ**തു കാലഘട്ടത്തിലുമുള്ള സിനിമാപ്രേമികള്‍ എന്നും നെഞ്ചോടുചേര്‍ക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ജാക്കിനെയും റോസിനെയും അറിയാത്തവരായി ആരുമില്ല. ഇവരുടെ ഹൃദസ്പര്‍ശിയായ പ്രണയവുമെല്ലാം ലോകമെമ്പാടുമുളള ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലിയനാർഡോ ഡികാപ്രിയോ ധരിച്ച വസ്ത്രം ലേലത്തിന് വയ്ക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കോടികളാണ് ഡികാപ്രിയോയുടെ വസ്​ത്രത്തില്‍ നിന്നും മാത്രം ലഭിക്കാന്‍ പോകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സിനിമാ, ടി.വി രംഗത്തെ ഏറ്റവും പ്രശസ്തമായും പ്രധാനപ്പെട്ടതുമായ വസ്തുവകകള്‍ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ഡികാപ്രിയോയുടെ ടൈറ്റാനിക്കിലെ വസ്ത്രങ്ങളും ലേലം ചെയ്യാനൊരുങ്ങുന്നത്. പലതരത്തിലുളള സംസ്കാരങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുക എന്ന ഉദ്ദേശം കൂടി ഈ ലേലത്തിനുണ്ട്.

വസ്ത്രങ്ങളടക്കം ഏകദേശം 1800 ഓളം വസ്തുക്കളാണ് ലേലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്. ടൈറ്റാനിക്കില്‍ ഡികാപ്രിയോ ധരിച്ച സസ്പെന്‍ഡേഴ്സ് ഘടിപ്പിച്ച കോഡുറോയ് പാന്‍റസും കോളര്‍ ഇല്ലാത്ത വെളള ഷര്‍ട്ടും ചാര്‍ക്കോള്‍ വെസ്റ്റുമാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ഏകദേശം 2 കോടിയോളം രൂപയാണ് ഡികാപ്രിയോയുടെ വസ്ത്രത്തിന് മാത്രം പ്രതീക്ഷിക്കുന്നത്.

നവംബര്‍ 9 മുതല്‍ 12 വരെ ലണ്ടനിലാണ് ലേലം നടക്കുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/151614/jacks-outfit-from-titanic-auction)