---
title: "#sureshgopi | പൊലീസ് വേഷത്തിൽ വീണ്ടും സുരേഷ് ഗോപി; പ്രതീക്ഷയോടെ ആരാധകർ"
english_title: "#suresh #gopi #again #role #policeman#hopeful #fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151609/suresh-gopi-again-role-policemanhopeful-fans"
published_at: "2023-10-06T22:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65203c4f51340_newmoviemax.jpg"
keywords: []
---

# #sureshgopi | പൊലീസ് വേഷത്തിൽ വീണ്ടും സുരേഷ് ഗോപി; പ്രതീക്ഷയോടെ ആരാധകർ

> **Lead Summary:** **[** സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാൽ മലയാളികൾക്ക് പ്രതീക്ഷ ഏറെയാണ്. അതിന് കാരണം പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് .

## Article Content

**[** സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാൽ മലയാളികൾക്ക് പ്രതീക്ഷ ഏറെയാണ്. അതിന് കാരണം പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് .

നിലവിൽ ​ഗരുഡൻ എന്ന ചിത്രത്തിലും പൊലീസ് വേഷത്തിൽ ആണ് സുരേഷ് ​ഗോപി എത്തുന്നത്. ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഗരുഡന്റെ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗരുഡന്‍റെ ചിറകിൽ ബിജു മേനോന്റെ മുഖവും ഉടൽ ഭാഗമായി സുരേഷ് ​ഗോപിയെയും ആണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

'ഗരുഡന്റെ ചിറകുകൾ അനീതിക്ക് മേൽ കൊടുംങ്കാറ്റാവും', എന്നാണ് പോസ്റ്റർ പങ്കിട്ട് സുരേഷ് ​ഗോപി കുറിച്ചത്. പിന്നാലെ നിരവധി പേർ അഭിനന്ദനങ്ങളും കമന്റുകളുമായി രം​ഗത്തെത്തി.

എല്ലാം വിജയത്തിൽ എത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്.നീണ്ടകാലത്തിന് ശേഷം സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ​ഗരുഡൻ.

അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്നത് കൊണ്ടുതന്നെ ​ഗരുഡന്റെ പ്രേക്ഷക പ്രതീക്ഷ വലുതാണ്

. ലീഗൽ ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെ ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷം ബിജുമേനോൻ കൈകാര്യം ചെയ്യുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ മാജിക് ഫ്രെയിം​സ് ആണ് ​ഗരുഡന്റെ നിർമാണം. ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/151609/suresh-gopi-again-role-policemanhopeful-fans)