'ഇങ്ക്വിലാബ് സിന്ദാബാദ്', മുഷ്ടി ചുരുട്ടി ഏറ്റുവിളിച്ച് താരം; വീഡിയോ വൈറല്‍

'ഇങ്ക്വിലാബ് സിന്ദാബാദ്', മുഷ്ടി ചുരുട്ടി ഏറ്റുവിളിച്ച് താരം; വീഡിയോ വൈറല്‍
Dec 8, 2021 10:28 PM | By Anjana Shaji

കൊച്ചി കോര്‍പറേഷനിലെ (Kochi Corporation) തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് (LDF) നേടിയ വിജയത്തിൽ പ്രവര്‍ത്തകര്‍ക്കൊപ്പം ചേർന്ന് മുദ്രാവാക്യം വിളിച്ച് നടൻ വിനായകൻ (Vinayakan). പാർട്ടി പ്രവർത്തകർക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിനാകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവനാണ് വിജയിച്ചത്. 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. നേരത്തെ പാര്‍ട്ടി കൊടികളും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന നടൻ ജോജുവിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടൊപ്പം പ്രവർത്തകർക്കൊപ്പം ചുവടുവയ്ക്കുന്ന വിനയകന്റെ മറ്റൊരു വീഡിയോയും പ്രചരിച്ചിരുന്നു. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ബിന്ദു ശിവൻ വിജയിച്ചത്. ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയര്‍ത്തിയത്. തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലടക്കം 16 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 എണ്ണം എല്‍ഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും വിജയിച്ചു.

'Inquilab Zindabad', fist-wielding star; Video goes viral

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories