---
title: "#Shahrukh Khan | ജവാൻ കുതിപ്പ് തുടരുന്നു; ഇന്ത്യയിൽ റെക്കോർഡ് കളക്ഷൻ "
english_title: "#jawan #continues #leap#record #collection #india"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151540/jawan-continues-leaprecord-collection-india"
published_at: "2023-10-06T17:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ff38154534__movive_max22.jpg"
keywords: []
---

# #Shahrukh Khan | ജവാൻ കുതിപ്പ് തുടരുന്നു; ഇന്ത്യയിൽ റെക്കോർഡ് കളക്ഷൻ 

> **Lead Summary:** **[** ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല റെക്കോര്‍ഡുകള്‍ പുതുക്കുകയുമാണ്. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ജവാൻ നേടിക്കൊണ്ടിരിക്കുന്നത്.

## Article Content

**[** ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല റെക്കോര്‍ഡുകള്‍ പുതുക്കുകയുമാണ്. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ജവാൻ നേടിക്കൊണ്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി നേടി റെക്കോര്‍ഡിട്ടിട്ടും ആഗോളതലത്തിലും ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നാലാം ആഴ്‍ചയിലും ഷാരൂഖിന്റെ ജവാന്റെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

ആദ്യയാഴ്‍ച ജവാൻ ഇന്ത്യയില്‍ 347.98 കോടി രൂപ നേടി ബോക്സ് ഓഫീസിനെ വിസ്‍മയിപ്പിക്കുകയും തുടര്‍ന്നുള്ള ആഴ്‍ചകളില്‍ യഥാക്രമം 125.46 കോടി, 52.06 കോടി, 34.53 കോടി എന്നിങ്ങനെ ആകെ 560.03 കോടി കളക്ഷൻ നേടുകയും ചെയ്‍തു.

ആദ്യയാഴ്‍ച തമിഴിലും തെലുങ്കിലും 43.35 കോടി രൂപ നേടി വിജയ പ്രതീക്ഷ നല്‍കുകയും പിന്നീട് യഥാക്രമം 11.60 കോടി, 3.87 കോടി. 1.07 കോടി എന്നിങ്ങനെ ആകെ 59.89 കോടി കളക്ഷനായി.

അങ്ങനെ ഇന്ത്യയില്‍ ആകെ 619.92 കോടി രൂപയാണ് ജവാൻ നേടിയത് എന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഷാരൂഖ് ഖാന്റെ ജവാനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151540/jawan-continues-leaprecord-collection-india)