---
title: "#AyeshaTakia | 23-ാം വയസില്‍ മതം മാറി വിവാഹം, അഭിനയത്തില്‍ നിന്നും പിന്മാറി; താരത്തിന്റെ അവസ്ഥ ഇങ്ങനെ !"
english_title: "#Convertedreligion #married #23 #retired #acting #current #state #star!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151499/convertedreligion-married-23-retired-acting-current-state-star"
published_at: "2023-10-06T13:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fc175699d5_ayesha_1.jpg"
keywords: []
---

# #AyeshaTakia | 23-ാം വയസില്‍ മതം മാറി വിവാഹം, അഭിനയത്തില്‍ നിന്നും പിന്മാറി; താരത്തിന്റെ അവസ്ഥ ഇങ്ങനെ !

> **Lead Summary:** ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ആയിഷ ടാക്കിയ. ബാലതാരമായാണ് ആയിഷ അഭിനയ രംഗത്തെത്തുന്നത്. കോമ്പ്‌ളാന്റെ പരസ്യത്തിലൂടെയാണ് ആയിഷ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികയായി എത്തി. ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും ആയിഷ ടാക്കിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നഷ്ട പ്രണയങ്ങള്‍ താണ്ടിയാണ് ആയിഷ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത്.

## Article Content

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ആയിഷ ടാക്കിയ. ബാലതാരമായാണ് ആയിഷ അഭിനയ രംഗത്തെത്തുന്നത്. കോമ്പ്‌ളാന്റെ പരസ്യത്തിലൂടെയാണ് ആയിഷ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികയായി എത്തി. ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും ആയിഷ ടാക്കിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നഷ്ട പ്രണയങ്ങള്‍ താണ്ടിയാണ് ആയിഷ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത്.

മനീഷ കൊയിരാളയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കൊയിരാളയായിരുന്നു ആയിഷയുടെ ആദ്യത്തെ കാമുകന്‍. ഇരുവരും ഈ ബന്ധം രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. എന്നാല്‍ ആ പ്രണയ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. സിദ്ധാര്‍ത്ഥുമായുള്ള പ്രണയ ബന്ധം തകര്‍ന്ന ശേഷം അമീഷയുടെ സഹോദരന്‍ അഷ്മിത് പട്ടേലുമായാണ് ആയിഷ ടാക്കിയ പ്രണയത്തിലാകുന്നത്.

ഇരുവരും തമ്മില്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ 2005 ല്‍ സിദ്ധാര്‍ത്ഥിന്റേയും നടി റിയാ സെന്നിന്റേയും ഇന്റിമേറ്റ് ആയിട്ടുള്ളൊരു ചിത്രം പുറത്താകുന്നതോടെയാണ് ഈ ബന്ധം തകരുന്നത്. പിന്നീടാണ് ആയിഷ ബിസിനസുകാരനായ ഫര്‍ഹാന്‍ അസ്മിയെ പരിചയപ്പെടുന്നത്. ഇരുവരുടേയും അച്ഛന്മാര്‍ സുഹൃത്തുക്കളായിരുന്നു. ആ കൂടിക്കാഴ്ച പിന്നീട് ആവര്‍ത്തിക്കുകയും ഇരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്തു.

അധികം വൈകാതെ സൗഹൃദം പ്രണയത്തിന് വഴി മാറി. അദ്ദേഹം വളരെ കഠിനാധ്വാനിയും മാന്യനുമാണ്. നല്ലൊരു സുഹൃത്തായിരിക്കാനും അതിലും നല്ലൊരു ഭര്‍ത്താവാകാനും അറിയാം'' എന്നാണ് ആയിഷ പറഞ്ഞത്.2009 മാര്‍ച്ച് ഒന്നിനാണ് ആയിഷയും ഫര്‍ഹാനും വിവാഹം കഴിക്കുന്നത്. വിവാഹത്തിനായി ആയിഷ മുസ്ലീം മതം സ്വീകരിച്ചിരുന്നു.അധികം വൈകാതെ തന്നെ ആയിഷ ടാക്കിയ അഭിനയത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/151499/convertedreligion-married-23-retired-acting-current-state-star)