---
title: "#BeenaAntony  |  ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലായിരുന്നു ; ബീന ആൻ്റണി"
english_title: "#At #time #that #call #Iwas #a situation #lifeordeath #Beena Antony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151439/at-time-that-call-iwas-a-situation-lifeordeath-beena-antony"
published_at: "2023-10-06T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f95dd53ab7_beena_2.jpg"
keywords: []
---

# #BeenaAntony  |  ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലായിരുന്നു ; ബീന ആൻ്റണി

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി സീരയലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള ബീന ആന്റണിസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ചും ജീവിതം മാറ്റിമറിച്ച പരമ്പരയെ കുറിച്ചും സംസാരിക്കുകയാണ് ബീന ആൻ്റണി .

## Article Content

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി സീരയലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള ബീന ആന്റണിസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ചും ജീവിതം മാറ്റിമറിച്ച പരമ്പരയെ കുറിച്ചും സംസാരിക്കുകയാണ് ബീന ആൻ്റണി .

ഇണക്കം പിണക്കം ആയിരുന്നു ബീന ആന്റണിയുടെ ആദ്യ സീരിയൽ. എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായ കഥാപാത്രമാണ് തപസ്യയിലേത്. അതിനു മുൻപ് ഒരുകുടയും കുഞ്ഞി പെങ്ങളിലെ ഇച്ചേച്ചി എന്ന കഥാപാത്രവും വലിയ ഹിറ്റായതാണ്. എനിക്ക് ആരാധകർ ഉണ്ടാകുന്നത് ആ പരമ്പരയിലാണ്. ചാക്കിലാണ് അന്നത്തെ കത്തുകൾ ഞാൻ കെട്ടിവെച്ചിരുന്നത്. അത്രയധികം കത്തുകളാണ് വന്നിരുന്നത്.

ജോസി സാറിന്റെ കഥയ്ക്ക് വേണ്ടി സാജൻ സാർ നായികയെ തേടുകയായിരുന്നു. അതിനിടയിലാണ് എന്റെ ഒരു പോസ്റ്റർ കാണാൻ ഇടവരുന്നത്. പലരിലൂടെയും എന്നെ കണ്ടുപിടിച്ചു വിളിച്ചു. ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിലായിരുന്നു. ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്. ഞാൻ അറിയാതെയും കേൾക്കാതെയും ഒരു കേസിൽ എന്നെ പെടുത്തി അത് ഞാനാണെന്ന് ആളുകൾ പറഞ്ഞു പരത്തി.

മറ്റൊരു നടിയുമായി പേരിൽ വന്ന സാദൃശ്യമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ചെയ്യാത്ത കാര്യങ്ങൾ പലതും ഞാൻ ചെയ്തു എന്ന രീതിയിൽ പ്രചരിച്ചു. എന്റെ കുടുംബം പോലും ഒരുപാട് വേദനിച്ചു ബീന ആൻ്റണി പറയുന്നു . ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഇളയ ആൾ പഠിക്കാൻ പോകുന്ന സമയമാണ്. അനിയത്തിയൊക്കെ ഒരുപാട് അനുഭവിച്ചു. ബസിൽ പോകുമ്പോൾ കളിയാക്കുക, അങ്ങനെ പലതും. അപ്പോഴാണ് എന്റെ ജീവിതം അവസാനിപ്പിച്ചാലെന്താ എന്ന് ഞാൻ ചിന്തിക്കുന്നത്.

ആ സമയത്ത് ദൈവം എനിക്ക് കൈ തന്നതാണ് ആ പരമ്പരയിലൂടെ. അതൊരു വലിയ പ്രൊജക്റ്റായിരുന്നു. ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ മരിച്ചുപോയേനെ ബീന ആൻ്റണി പറയുന്നു. ബീന ആൻ്റണി എന്ന പേരിൽ മറ്റൊരാൾ ഉണ്ടായിരുന്നു. അവർ ആ പേര് പലയിടങ്ങളിലും ഉപയോഗിച്ചു. ആളുകൾക്ക് അറിയുന്ന ബീന ആൻ്റണി ഞാൻ മാത്രമായിരുന്നു. പതിയെ ഞാൻ ഇതൊന്നും കാര്യമാക്കാതെയായി ബീന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/151439/at-time-that-call-iwas-a-situation-lifeordeath-beena-antony)