---
title: "#Samyuktha |  ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം; തുറന്ന് പറഞ്ഞ് നടി സംയുക്ത"
english_title: "#Husband #with #another #woman #fouryears #ActressSamyuktha #spoke #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151404/husband-with-another-woman-fouryears-actresssamyuktha-spoke-openly"
published_at: "2023-10-06T07:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f71ae861d5_samyuktha_3.jpg"
keywords: []
---

# #Samyuktha |  ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം; തുറന്ന് പറഞ്ഞ് നടി സംയുക്ത

> **Lead Summary:** ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത ഷണ്‍മുഖാനന്ദം. ബിഗ് ബോസ് തമിഴ് സീസണ്‍ 4ലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത. ഗായികയും വിജയെയുമായ ഭാവ്‌ന ബാലകൃഷ്ണന്‍ ആണ് തനിക്ക് തന്നെ ജീവിതം ഉണ്ടാക്കി തന്നതെന്നാണ് സംയുക്ത പറയുന്നത്. പ്രണയ വിവാഹമായിരുന്നു സംയുകതയുടേത്. ബിസിനസുകാരനായ കാര്‍ത്തിക് ശങ്കറിനെയാണ് സംയുക്ത വിവാഹം കഴിച്ചത്.

## Article Content

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത ഷണ്‍മുഖാനന്ദം. ബിഗ് ബോസ് തമിഴ് സീസണ്‍ 4ലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത. ഗായികയും വിജയെയുമായ ഭാവ്‌ന ബാലകൃഷ്ണന്‍ ആണ് തനിക്ക് തന്നെ ജീവിതം ഉണ്ടാക്കി തന്നതെന്നാണ് സംയുക്ത പറയുന്നത്. പ്രണയ വിവാഹമായിരുന്നു സംയുകതയുടേത്. ബിസിനസുകാരനായ കാര്‍ത്തിക് ശങ്കറിനെയാണ് സംയുക്ത വിവാഹം കഴിച്ചത്.

റയാന്‍ എന്ന മകനുമുണ്ട്. ദുബായില്‍ ബിസിനസാണ് കാര്‍ത്തിക്കിന്. എന്നാല്‍ കൊവിഡ് കാലത്ത് ഞെട്ടിക്കുന്നൊരു രഹസ്യം സംയുക്ത അറിയാൻ ഇടയായി . തന്റെ ഭര്‍ത്താവ് കഴിഞ്ഞ നാല് വര്‍ഷമായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അത് താരത്തെ മാനസികമായി തകര്‍ത്തു . എന്നാല്‍ കൊവിഡ് ആയതിനാല്‍ ദുബായിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ.

എന്ത് ചെയ്യണമെന്നോ എങ്ങനെ ജീവിക്കുമെന്നോ അറിയാത്ത അവസ്ഥയായിരുന്നു തന്റേതെന്നും സംയുക്ത പറയുന്നു. ഈ സമയത്താണ് സംയുക്തയ്ക്ക് താങ്ങായി ഭാവ്‌നയെത്തുന്നത്. സംയുക്തയുടെ സീനിയറായിരുന്നു ഭാവ്‌ന. ഭാവ്‌നയുമായി സൗഹൃദത്തിലായതോടെയാണ് സംയുക്തുടെ ജീവിതം മാറുന്നത്. ഒരിക്കല്‍ ഭാവ്‌നയ്ക്ക് മുന്നില്‍ സംയുക്ത ഉള്ള് തുറന്നു. വിാവഹത്തിന്റെ എട്ടാം വാര്‍ഷിക എത്തി നില്‍ക്കെയാണ് ഇത് സംഭവിക്കുന്നതെന്നാണ് സംയുക്ത പറയുന്നത്.

തന്നെ ബിഗ് ബോസിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതും ഭാവ്‌ന ആണെന്നാണ് സംയുക്ത പറയുന്നത്. മറ്റാരുടെയും സഹായം ഇല്ലാതെ ജീവിതത്തില്‍ വിജയിച്ചു കാണിക്കണം എന്ന് പറഞ്ഞാണ് ഭാവ്‌ന തന്നെ ബിഗ് ബോസിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് സംയുക്ത ഓര്‍ക്കുന്നു. ഇന്ന് ഈ ലോകം സംയുക്തയെ അറിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഭാവ്‌ന ആണെന്നാണ് സംയുക്ത പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ചർച്ചയായി മാറുകയാണ്. നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. തുഗ്ലക്ക് ദര്‍ബാര്‍, ഓള് , വാരിസ് തുടങ്ങിയ സിനിമകളിലൂടെയാണ് സംയുക്ത കരിയര്‍ ആരംഭിച്ചത്. മോഡലിംഗില്‍ നിന്നുമാണ് സംയുക്ത അഭിനയത്തിലേക്ക് എത്തുന്നത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും സംയുക്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151404/husband-with-another-woman-fouryears-actresssamyuktha-spoke-openly)