---
title: "#leo | ചോരപറ്റിയ കത്തിക്ക് മുമ്പിൽ ഭയത്തോടെ തൃഷ "
english_title: "#leo #first #look #poster #Trisha "
publisher: "moviemax.in"
canonical_url: "https://moviemax.in/news/151328/leo-first-look-poster-trisha-new"
published_at: "2023-10-05T19:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ebfc7e2e7d_triaa.jpg"
keywords: []
---

# #leo | ചോരപറ്റിയ കത്തിക്ക് മുമ്പിൽ ഭയത്തോടെ തൃഷ 

> **Lead Summary:** ** ലോ**കേഷ്‌ കനകരാജിന്റെ ചിത്രം ലിയോയുടെ ട്രെയ്‌ലർ പുറത്തെത്തുന്നതും കാത്ത് ആകാംക്ഷയിലാണ് പ്രേക്ഷകർ. ഓരോ അപ്ഡേറ്റും സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകൾ കൂട്ടുകയാണ്.

## Article Content

** ലോ**കേഷ്‌ കനകരാജിന്റെ ചിത്രം ലിയോയുടെ ട്രെയ്‌ലർ പുറത്തെത്തുന്നതും കാത്ത് ആകാംക്ഷയിലാണ് പ്രേക്ഷകർ. ഓരോ അപ്ഡേറ്റും സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകൾ കൂട്ടുകയാണ്.

ഇപ്പോഴിതാ നായിക തൃഷ കൃഷ്ണന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചോരപറ്റിയ കത്തിയ്ക്ക് മുമ്പിൽ ഭയത്തോടെ നിൽക്കുന്ന തൃഷയാണ് പോസ്റ്ററിൽ ഉള്ളത്.

പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിക്കുന്ന പ്രത്യേകതയും ഈ കോമ്പോയ്ക്ക് മേലുള്ള പ്രതീക്ഷ കൂട്ടുകയാണ്. സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, സാൻഡി മാസ്റ്റർ, മാത്യു തോമസ് തുടങ്ങിയവർ സിനിമയിൽ അണിനിരക്കുന്നു.

ഒക്ടോബർ 19നാണ് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151328/leo-first-look-poster-trisha-new)