---
title: "#annaben |  രണ്ടുവർഷം വേണ്ടിവന്നു അപ്പനെയും അമ്മയെയും അതിനു കൺവിൻസ്‌ ചെയ്യാൻ; തുറന്ന് പറഞ്ഞ് അന്ന ബെൻ"
english_title: "#Ittook #twoyears #convince #myfather #mother #AnnaBen #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151269/ittook-twoyears-convince-myfather-mother-annaben-said-openly"
published_at: "2023-10-05T14:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e792c7f25f_anna_1.jpg"
keywords: []
---

# #annaben |  രണ്ടുവർഷം വേണ്ടിവന്നു അപ്പനെയും അമ്മയെയും അതിനു കൺവിൻസ്‌ ചെയ്യാൻ; തുറന്ന് പറഞ്ഞ് അന്ന ബെൻ

> **Lead Summary:** മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് അന്ന ബെൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ് താരം. 2019 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അരങ്ങേറി നാല് വർഷം കഴിയുമ്പോൾ തന്നെ മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകളാണ് അന്നയെ തേടി എത്തിയത്. 

## Article Content

മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് അന്ന ബെൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ് താരം. 2019 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അരങ്ങേറി നാല് വർഷം കഴിയുമ്പോൾ തന്നെ മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകളാണ് അന്നയെ തേടി എത്തിയത്. 

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും സ്വപ്ങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അന്ന ബെൻ. പഠിക്കുന്ന സമയത്ത് ഭാവിയിൽ എന്താകണമെന്ന് ഒരു ഐഡിയയും ഇല്ലാതിരുന്ന ആളാണ് താനെന്ന് അന്ന പറയുന്നു. പുറത്തുപോയി പഠിക്കണം എന്ന് ആഗ്രഹിച്ചെങ്കിലും അതിന് വീട്ടിൽ സമ്മതിച്ചില്ല. എന്നാൽ സിനിമയുടെ കാര്യത്തിൽ ഒന്നും എതിര് പറഞ്ഞില്ലെന്നും അന്ന ബെൻ പറയുന്നു. ആർട്ട് റിലേറ്റഡ് കാര്യങ്ങൾ ഇഷ്ടമായത് കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യണം.

അഹമ്മദാബാദിൽ പോയി ആനിമേഷൻ പഠിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. അത് എനിക്ക് പറ്റിയതല്ലെന്ന് പിന്നീട് മനസിലായി. അതുകഴിഞ്ഞ് ഫാഷൻ ഡിസൈൻ ചെയ്യാമെന്നായി. വീട്ടിൽ നിന്നും എങ്ങനെ എങ്കിലും പുറത്തേക്ക് ചാടണം എന്നതായിരുന്നു ആഗ്രഹം. കേരളത്തിന് പുറത്തേക്ക് പോകാൻ വേണ്ടിയാണ് ഈ കോഴ്സ് നോക്കിയത്. എന്നാൽ അപ്പൻ കൗണ്ടർ ചെയ്തു. അങ്ങനെ എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ എത്തി.

അത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി മാറി. ഡിഗ്രി പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്തു. രണ്ടുവർഷം വേണ്ടി വന്നു അതിന് അപ്പനെയും അമ്മയെയും കൺവിൻസ്‌ ചെയ്യാൻ. ആ സമയത്താണ് എനിക്ക് എന്താണ് ഇഷ്ടമെന്ന് മനസിലാകുന്നത്. എന്റെ ജീവിതത്തിൽ എന്ത് നടക്കുന്നോ, നടക്കാൻ പോകുന്നോ അതെല്ലാം ഞാൻ അവരോട് തുറന്നു പറയും. എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് കാര്യങ്ങൾ ചെയ്തിരുന്നത് അന്ന ബെൻ പറഞ്ഞു.

എന്റെ പപ്പ സിനിമയിലേക്ക് വരുമ്പോൾ ഒരുപാട് എതിർപ്പുകൾ വീട്ടിൽ നിന്നും ഉണ്ടായിരുന്നു. കുറച്ചു മാർക്ക് കുറഞ്ഞാൽ പോലും അവർ ഒരിക്കലും നമ്മളെ ഒന്നും പറഞ്ഞിട്ടില്ല. സിനിമയുടെ കാര്യം വന്നപ്പോഴും അപ്പ എതിര് പറഞ്ഞില്ല, അവിടെ പോയിട്ട് വല്ലോം അറിയോ എന്നാണ് അപ്പ ചോദിച്ചത്. അപ്പയുടെ എക്‌സ്‌പീരിയൻസ് വേറെയാണെങ്കിലും നൽകിയ ഉപദേശങ്ങൾ എല്ലാം ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമകളോട് ഞാൻ നോ പറയാറുണ്ട് അന്ന ബെൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/151269/ittook-twoyears-convince-myfather-mother-annaben-said-openly)