---
title: "#dhanush | കുടുംബജീവിതം അപക‌‌ടത്തിലായോ, പൊട്ടിത്തെറിച്ച് ധനുഷ്; സംഭവം ഇങ്ങനെ"
english_title: "Family life in danger, Dhanush explodes; This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151207/family-life-in-danger-dhanush-explodes-this-is-how-it-happened"
published_at: "2023-10-05T11:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e542a09574_dhanush_1.jpg"
keywords: []
---

# #dhanush | കുടുംബജീവിതം അപക‌‌ടത്തിലായോ, പൊട്ടിത്തെറിച്ച് ധനുഷ്; സംഭവം ഇങ്ങനെ

> **Lead Summary:** അഭിനയ മികവ് കൊണ്ട് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ നടനാണ് ധനുഷ്. 2002 ൽ 'തുള്ളുവതോ ഇളമൈ' എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ധനുഷ് ഇപ്പോൾ വലിയ താരമാണ്. നായകന് വേണ്ട സ്ക്രീൻ പ്രസൻസോ ഫിറ്റനെസോ ധനുഷിന് ഇല്ലെന്നായിരുന്നു ആ സമയത്ത് ഉയർന്ന് വന്ന വിമർശനം. എന്നാൽ മുൻധാരണകളെ കാറ്റിൽ പറത്തി ധനുഷ് തുടരെ ഹിറ്റുകളുമായി കോളിവുഡിൽ മുന്നേറി.കരിയറിലെ പ്രശസ്തിക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും ധനുഷ് അകപ്പെട്ടിട്ടുണ്ട്.

## Article Content

അഭിനയ മികവ് കൊണ്ട് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ നടനാണ് ധനുഷ്. 2002 ൽ 'തുള്ളുവതോ ഇളമൈ' എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ധനുഷ് ഇപ്പോൾ വലിയ താരമാണ്. നായകന് വേണ്ട സ്ക്രീൻ പ്രസൻസോ ഫിറ്റനെസോ ധനുഷിന് ഇല്ലെന്നായിരുന്നു ആ സമയത്ത് ഉയർന്ന് വന്ന വിമർശനം. എന്നാൽ മുൻധാരണകളെ കാറ്റിൽ പറത്തി ധനുഷ് തുടരെ ഹിറ്റുകളുമായി കോളിവുഡിൽ മുന്നേറി.കരിയറിലെ പ്രശസ്തിക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും ധനുഷ് അകപ്പെട്ടിട്ടുണ്ട്.

2017 ലുണ്ടായ സുചി ലീക്സ് വിവാ​ദമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. ധനുഷിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ​ഗായിക ആർജെ സുചിത്ര സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചത്. ഒരു പാർട്ടിക്കിടെ ധനുഷ് തന്റെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തുകയും തന്നെ ലൈം​ഗികമായി ഉപദ്രവിച്ചെന്നും, ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തെന്നുമാണ് സുചിത്ര ആരോപിച്ചത്. ധനുഷും സുഹൃത്തുക്കളും ഒരുമിച്ചുള്ള ചില ചിത്രങ്ങളും അന്ന് സുചിത്രയുടെ അക്കൗണ്ടിൽ നിന്നും പുറത്ത് വന്നിരുന്നു .

കോളിവുഡിൽ വൻ വിവാദം സൃഷ്ടിച്ച ഈ സംഭവത്തിൽ ധനുഷോ കുടുംബമോ  പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ ധനുഷ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയാണുണ്ടായത്. സുചി ലീക്ക്സിലൂടെ പുറത്ത് വന്ന വീഡിയോയെക്കുറിച്ച് ഇവർ ചോദിച്ചു. നിങ്ങളുടെ കുടുംബജീവിതം അപക‌‌ടത്തിലായോ എന്ന് കൂടി ചോദിച്ചതോടെ ധനുഷ് പ്രകോപിതനായി.

ഈ അഭിമുഖം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ് മൈക്ക് വലിച്ചൂരി നടൻ ഇറങ്ങിപ്പോയി. അന്ന് ഈ ദൃശ്യങ്ങൾ വലിയ തോതിൽ വൈറലായിരുന്നു . റിപ്പോർട്ടുകൾ പ്രകാരം അന്ന് നടൻ ഈ വിവാ​ദങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. താനങ്ങനെ പ്രതികരിക്കരുതായിരുന്നു, സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഉറക്കം ലഭിച്ചിരുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി. സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോ എന്നതിൽ ഇന്നും വ്യക്തതയില്ല. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വാദം ഒരുഘട്ടത്തിൽ ഉയർന്നു.

സുചിത്ര മാനസികമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആരോപണം കാര്യമാക്കരുതെന്നും ​ഗായികയുടെ അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ പിന്നീട് വ്യക്തമാക്കി. വിവാദങ്ങളെ മൗനമായി അവ​ഗണിച്ച ധനുഷ് ഇന്ന് കരിയറിലെ മികച്ച സമയത്താണുള്ളത്. അതേസമയം കഴിഞ്ഞ വർഷം നടൻ വിവാഹമോചിതനായി. 17 വർഷം നീണ്ട വിവാഹബന്ധമാണ് ധനുഷും ഐശ്വര്യ രജിനികാന്തും അവസാനിപ്പിച്ചത്. നടൻ രജിനികാന്തിന്റെ മകളാണ് സംവിധായികയായ ഐശ്വര്യ രജിനികാന്ത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151207/family-life-in-danger-dhanush-explodes-this-is-how-it-happened)