ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ആസിഫ് അലിയുടെ  'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
Oct 4, 2021 09:49 PM | By Truevision Admin

ആസിഫ് അലി നായകനാവുന്ന രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരുടെ മുഖങ്ങളും ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയ ഒരു വാക്യവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 'Man gets used to everything, The Scoundrel' എന്നാണ് പോസ്റ്ററില്‍.ജനുവരി 26ന് ചിത്രീകരണം തുടങ്ങിയ ചിത്രം ഒരു പൊലീസ് ത്രില്ലര്‍ ആണ്.


കേരളത്തിലും രാജസ്ഥാനിലുമായിട്ടായിരുന്നു ചിത്രീകരണം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

The first look of Rajeev Ravi's 'Crime and Punishment' starring Asif Ali has been released

Next TV

Related Stories
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

Apr 24, 2024 10:48 AM

#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

Apr 24, 2024 09:33 AM

#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’...

Read More >>
#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

Apr 24, 2024 09:17 AM

#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ...

Read More >>
Top Stories










GCC News