#PayalGhosh | ഞാൻ ആരുടെയെങ്കിലും കൂടെ കിടന്നിരുന്നെങ്കിൽ അത് എന്റെ മുപ്പതാമത്തെ സിനിമയായേനെ; നടി പായൽ ഘോഷ്

#PayalGhosh |  ഞാൻ ആരുടെയെങ്കിലും കൂടെ കിടന്നിരുന്നെങ്കിൽ അത് എന്റെ മുപ്പതാമത്തെ സിനിമയായേനെ; നടി പായൽ ഘോഷ്
2023-10-04T16:32:00 | By Kavya N

സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് പായൽ ഘോഷ്. പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട പായൽ ​ഘോഷ് ബോളിവുഡിൽ മീ‌ടൂ ആരോപണങ്ങൾ ശക്തമായ ഘട്ടത്തിലാണ് വാർത്താ പ്രാധാന്യം നേടിയത്. സംവിധായകൻ അനുരാഗ് കശ്യപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി പായൽ രം​ഗത്ത് വന്നു. ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചു.

പായലിന്റെ ആരോപണം വ്യാജമാണെന്ന് അനുരാ​ഗ് കശ്യപ് തുറന്നടിച്ചു. എന്നാൽ തന്റെ പരാതിയിൽ നിന്ന് പിന്മാറാൻ പായൽ തയ്യാറായില്ല.  ഇപ്പോഴിതാ ബോളിവുഡിനെതിരെ വീണ്ടും രം​ഗത്ത് വന്നിരിക്കുകയാണ് പായൽ ഘോഷ്. ബോളിവുഡിൽ നടിമാരെക്കുറിച്ചുള്ള മനോഭാവത്തിനെതിരെയാണ് നടി പ്രതികരിച്ചത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ താൻ തുടക്കം കുറിച്ചതിൽ ദൈവത്തോട് നന്ദിയുണ്ട്. ബോളിവുഡിലായിരുന്നു തന്റെ അരങ്ങേറ്റമെങ്കിൽ വസ്ത്രങ്ങൾ അഴിച്ച് എന്നെയവർ സമ്മാനിച്ചേനെ.

കാരണം ക്രിയേറ്റിവിറ്റിയേക്കാൾ സ്ത്രീ ശരീരമാണ് ബോളിവുഡ് ഉപയോ​ഗിക്കുന്നതെന്ന് പായൽ ഘോഷ് സോഷ്യൽ മീഡിയയിലൂടെ തുറന്നടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും സമാന ആരോപണം പായൽ ഘോഷിന്റെ ഭാ​ഗത്ത് നിന്നുണ്ടായി. അവസരം ലഭിക്കണമെങ്കിൽ നടിമാർ കി‌ടക്ക പങ്കിടേണ്ട സാഹചര്യമാണെന്ന് പായൽ ഘോഷ് ആരോപിച്ചു. ഫയർ ഓഫ് ലൗ: റെഡ് എന്ന ചിത്രം എന്റെ പതിനൊന്നാമത്തെ സിനിമയാണ്.

ഞാൻ ആരുടെയെങ്കിലും കൂടെ കിടന്നിരുന്നെങ്കിൽ ഇത് എന്റെ മുപ്പതാമത്തെ സിനിമയായേനെയെന്നും പായൽ ഘോഷ് തുറന്നടിച്ചു. പായൽ ഘോഷിന്റെ പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്ത് വന്നിരുന്നു . എന്നാൽ ജനശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് പായൽ ഇത്തരം പരാമർശങ്ങൾ ന‌ടത്തുന്നതെന്നാണ് വിമർശകരുടെ വാദം. തെന്നിന്ത്യൻ സിനിമാ ലോകത്തെ സ്ത്രീവിരുദ്ധതയും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: #If #ihad #slept #with #someone #itwould #been #mythirtieth #film #Actress #PayalGhosh

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup