---
title: "#ReginaCassandra | ഒരാൾ അവരുടെ കാമുകനുമായി കിടക്ക പങ്കിടുന്നതുകൊണ്ട് അവൾ മോശക്കാരിയാവില്ല; നടി റെജീന കസാന്ദ്ര"
english_title: "#someone #shares #bed #with #lover #doesn't #make #her # badperson #ActressReginaCassandra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151014/someone-shares-bed-with-lover-doesnt-make-her-badperson-actressreginacassandra"
published_at: "2023-10-04T15:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d32650bc36_rejina_1.jpg"
keywords: []
---

# #ReginaCassandra | ഒരാൾ അവരുടെ കാമുകനുമായി കിടക്ക പങ്കിടുന്നതുകൊണ്ട് അവൾ മോശക്കാരിയാവില്ല; നടി റെജീന കസാന്ദ്ര

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് റെജീന കസാന്ദ്ര. ചുരുക്കം സിനിമകളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നായികയാണ് റെജീന. പിന്നീട് തെലുങ്കിലേക്ക് എത്തിയ താരം അവിടെയും തിളങ്ങി. ഇന്ന് തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റെജീന. എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയവയാണ് റെജീന അഭിനയിച്ച ശ്രദ്ധേയ സിനിമകൾ.

## Article Content

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് റെജീന കസാന്ദ്ര. ചുരുക്കം സിനിമകളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നായികയാണ് റെജീന. പിന്നീട് തെലുങ്കിലേക്ക് എത്തിയ താരം അവിടെയും തിളങ്ങി. ഇന്ന് തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റെജീന. എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയവയാണ് റെജീന അഭിനയിച്ച ശ്രദ്ധേയ സിനിമകൾ.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് റെജീന. ഈയ്യടുത്തായി നിരന്തരം വാർത്തകളിൽ നിറയുന്ന നായിക കൂടിയാണ് റെജീന. ബിക്കിനി അണിയുന്നത് മുതല്‍ നടനുമായുള്ള പ്രണയ ഗോസിപ്പുകളുടെയടക്കം പേരില്‍ റെജീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ റെജീന നടത്തിയ പരാമർശം ശ്രദ്ധനേടുകയാണ്. മദ്യപിക്കുന്ന നടിമാർ കിടക്ക പങ്കിടുമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

നടിമാർ പാർട്ടികളിൽ പങ്കെടുക്കാറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും ആരോപിക്കപ്പെടുന്നത് സത്യം തന്നെയാണ്. എന്നാൽ അങ്ങനെ ആയതിനാൽ അവർ എല്ലാത്തിനും സമ്മതിക്കുമെന്ന് കരുതുന്നത് തെറ്റാണെന്ന് റെജീന പറഞ്ഞു.. മദ്യപാനത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവം അങ്ങനെയാണെന്ന് കരുതാൻ എങ്ങനെ കഴിയുമെന്ന് റെജീന ചോദിച്ചു . ഒരാൾ മദ്യപിക്കുന്നതിനാൽ അയാൾ കിടക്ക പങ്കിടുമെന്ന് കരുതുന്നത് തീർത്തും അസംബന്ധം ആണെന്നും റെജീന പറഞ്ഞു.

ഒരാൾ അവരുടെ കാമുകനുമായി കിടക്ക പങ്കിടുന്നതുകൊണ്ട് അവൾ മോശക്കാരിയാവില്ല. അത് അവരുടെ വ്യക്തിജീവിതമാണ്. അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും റെജീന കസാന്ദ്ര അഭിമുഖത്തിൽ പറഞ്ഞു. കാജൽ അഗർവാളിനൊപ്പം അഭിനയിച്ച കരുങ്ങാപിയം ആണ് റെജീനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളം ഒഴികെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം റെജീന ഇതിനകം അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151014/someone-shares-bed-with-lover-doesnt-make-her-badperson-actressreginacassandra)