---
title: "#SindhuKrishnakumar  |   പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഞാൻ അത് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണകുമാർ"
english_title: "#I used #doit #until #hours #before #giving #birth #SindhuKrishnakumar #speaks #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/150990/i-used-doit-until-hours-before-giving-birth-sindhukrishnakumar-speaks-openly"
published_at: "2023-10-04T13:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d21a666032_sindhu_2.jpg"
keywords: []
---

# #SindhuKrishnakumar  |   പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഞാൻ അത് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണകുമാർ

> **Lead Summary:** സോഷ്യൽമീഡിയയുടെ വരവിന് ശേഷം ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ക‍ൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനും നാല് പെൺമക്കൾക്കും യുട്യൂബ് ചാനലുണ്ട്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ കൃഷ്ണ കുമാറിന്റെ വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കും. ക്യാമറകൾ ഉറങ്ങാത്ത വീടെന്നാണ് കൃഷ്ണ കുമാറിന്റെ വീടിനെ തമാശയായി ആരാധകർ വിശേഷിപ്പിക്കാറുണ്ട്.

## Article Content

സോഷ്യൽമീഡിയയുടെ വരവിന് ശേഷം ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ക‍ൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനും നാല് പെൺമക്കൾക്കും യുട്യൂബ് ചാനലുണ്ട്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ കൃഷ്ണ കുമാറിന്റെ വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കും. ക്യാമറകൾ ഉറങ്ങാത്ത വീടെന്നാണ് കൃഷ്ണ കുമാറിന്റെ വീടിനെ തമാശയായി ആരാധകർ വിശേഷിപ്പിക്കാറുണ്ട്.

മൂത്ത മകളും നടിയുമായ അഹാനയും മൂന്ന് സഹോദരിമാരും നിരന്തരമായി വ്ലോ​ഗുകൾ പോസ്റ്റ് ചെയ്യുന്ന കൂട്ടത്തിലല്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും തന്റെ സബ്സ്ക്രൈബേഴ്സിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് വീഡിയോ ചെയ്യുകയും ചെയ്യുന്ന ഏക വ്യക്തി ക‍ൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയാണ്. ഇടയ്ക്ക് പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ക്യു ആന്റ് എ സെക്ഷനിലൂടെ മറുപടി പറയാറുമുണ്ട്.

ഷൂട്ടും മറ്റ് തിരക്കുകളുമായി പോകുമ്പോൾ സിന്ധുവായിരുന്നു നാല് മക്കളേയും നോക്കിയിരുന്നത്. അന്നും തനിക്ക് സഹായത്തിന് ആരും ഇല്ലായിരുന്നുവെന്നും എങ്കിലും നാല് മക്കളേയും താൻ സന്തോഷപൂർവം പരിപാലിച്ചാണ് വളർത്തിയതെന്നും സിന്ധു കൃഷ്ണ പറഞ്ഞിട്ടുണ്ട്. സിന്ധുവിന്റെയും കൃഷ്ണ കുമാറിന്റെയും പ്രണയ വിവാഹമായിരുന്നു. ആദ്യത്തെ മകൾ അഹാന ഒരു സർപ്രൈസ് ബേബിയായിരുന്നുവെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ​ഗർഭകാല അനുഭവങ്ങൾ പുതിയ ക്യു ആന്റ് എ വീഡിയോയിൽ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. ന‍ടന്റെ ഭാര്യയാണെന്ന് കരുതി തന്റേത് ലക്ഷ്വറി ലൈഫ് അല്ലായിരുന്നുവെന്നും സിന്ധു പറയുന്നു. പ്രസവിക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ താൻ വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നുവെന്നും സിന്ധു പറഞ്ഞു. ഗര്‍ഭിണിയായിരുന്ന സമയത്ത് ഭയങ്കര ഛര്‍ദ്ദിയായിരുന്നു.

സാധാരണ ആള്‍ക്കാരെപ്പോലെ വളരെ നോര്‍മ്മലായിട്ടുള്ള ലൈഫായിരുന്നു എന്റേത്. എനിക്ക് വേണ്ടി ഞാനും എക്‌സ്ട്ര കെയര്‍ എടുത്തിട്ടില്ല. എല്ലാ പണികളും ചെയ്യാറുണ്ടായിരുന്നു. പ്രസവിക്കാന്‍ പോവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഞാന്‍ എന്റെ വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നു. എന്നെയാരും പിടിച്ചിരുത്തി റസ്റ്റെടുക്കൂ അത് കഴിക്കൂ ഇത് കഴിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയാനൊന്നും എന്റെ കൂടെ ആളുണ്ടായിരുന്നില്ല സിന്ധു അനുഭവങ്ങൾ വിവരിച്ച് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/150990/i-used-doit-until-hours-before-giving-birth-sindhukrishnakumar-speaks-openly)