---
title: "പോലീസ് വേഷം ധരിച്ചുകൊണ്ടുള്ള വനിത എസ്‌ഐയുടെ ഫോട്ടോ ഷൂട്ട് വിവാദമാകുന്നു"
english_title: "Now a controversial Save the Date has hit social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15097/now-a-controversial-save-the-date-has-hit-social-media"
published_at: "2021-12-08T16:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b095f24d007_save the date.jpg"
keywords: []
---

# പോലീസ് വേഷം ധരിച്ചുകൊണ്ടുള്ള വനിത എസ്‌ഐയുടെ ഫോട്ടോ ഷൂട്ട് വിവാദമാകുന്നു

> **Lead Summary:** വിവാഹത്തിന്റെ മറ്റു ചടങ്ങുകളെ പോലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ സേവ് ദി ഡേറ്റ്. വ്യത്യസ്തമായ സേവ ദി ഡേറ്റുകള്‍ ആണ് പലരും പരീക്ഷിക്കുന്നത്. മറ്റ് ചടങ്ങുകളെ പോലെ ഇപ്പോള്‍ ഇതിന് പ്രാധാന്യം ഏറിവരികയാണ്.

## Article Content

വിവാഹത്തിന്റെ മറ്റു ചടങ്ങുകളെ പോലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ സേവ് ദി ഡേറ്റ്. വ്യത്യസ്തമായ സേവ ദി ഡേറ്റുകള്‍ ആണ് പലരും പരീക്ഷിക്കുന്നത്. മറ്റ് ചടങ്ങുകളെ പോലെ ഇപ്പോള്‍ ഇതിന് പ്രാധാന്യം ഏറിവരികയാണ്.

എന്നാല്‍ ചില സേവ ദി ഡേറ്റുകള്‍ അതിരു കടക്കുന്നതായാണ് കാണുന്നത്. നേരത്തെയും സേവ് ദി ഡേറ്റുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ചില ഷൂട്ടിനിടെ വലിയ അപകടങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിവാദമായ ഒരു സേവ് ദി ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പോലീസ് യൂണിഫോം ധരിച്ചുള്ള വനിത എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ആണിത്.

രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്.

സംഭവം ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. ഇതിനു താഴെ നിരവധി കമന്റ് വരുന്നുണ്ട്. പോലീസുകാര്‍ക്കിടയില്‍ തന്നെ ചില വാട്‌സപ്പ് ഗ്രൂപ്പുകളിലും ഇത് ചര്‍ച്ചയായിരിക്കുകയാണ് .

അതേസമയം സോഷ്യല്‍ മീഡിയയില്‍ പോലീസുകാര്‍ക്കെതിരെയും ചില വിമര്‍ശനവും വരുന്നുണ്ട് .ഇതിന് നടപടി എടുക്കണം എന്ന് തന്നെയാണ് ജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/15097/now-a-controversial-save-the-date-has-hit-social-media)