---
title: "" വെള്ളാരംകുന്നിലെ വെള്ളിമീനുകൾ "  തീയേറ്ററുകളിലെത്തുന്നു"
english_title: "vellaramkunnile vellimeenukal  hits theaters on December 17."
publisher: "moviemax.in"
canonical_url: "https://moviemax.in/news/15094/silver-fish-on-vellaramkunnu-hits-theaters-on-december-17"
published_at: "2021-12-08T16:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b08f3949ade_.jpg"
keywords: []
---

# " വെള്ളാരംകുന്നിലെ വെള്ളിമീനുകൾ "  തീയേറ്ററുകളിലെത്തുന്നു

> **Lead Summary:** > എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " ഡിസംബർ 17 - ന് തീയേറ്ററുകളിലെത്തുന്നു.

## Article Content

> എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " ഡിസംബർ 17 - ന് തീയേറ്ററുകളിലെത്തുന്നു.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീർണ്ണതകളും ഒരു വശത്ത് ! സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത് .

നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ കുടുംബങ്ങൾ നൽകുന്ന സന്ദേശം എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ .

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ , റോഷ്നിമധു , എകെഎസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്കുമാർ , ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു. ബാനർ - എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം - കുമാർ നന്ദ, നിർമ്മാണം - വിനോദ് കൊമ്മേരി , രോഹിത് .

ഛായാഗ്രഹണം - അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം - എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ.

ആലാപനം - വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ - പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം - പുനലൂർ രവി , വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വൽ എഫക്ടസ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രിൽസ് - ബ്രൂസ് ലി രാജേഷ്.

  പശ്ചാത്തലസംഗീതം - രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, വി എഫ് എക്സ് ടീം - ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്.

സംവിധാന സഹായികൾ - എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ - സുരേഷ് കീർത്തി, വിതരണം - പല്ലവി റിലീസ്, സ്റ്റിൽസ് - ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/15094/silver-fish-on-vellaramkunnu-hits-theaters-on-december-17)