---
title: "#ShwetaMenon  |   ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ"
english_title: "#Iwanted #people #tosee #this #even #Idied #ShwetaMenon #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/150939/iwanted-people-tosee-this-even-idied-shwetamenon-said-openly"
published_at: "2023-10-04T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d019c65126_swetha_6.jpg"
keywords: []
---

# #ShwetaMenon  |   ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ശ്വേത മേനോൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ ശ്വേതയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ശ്വേതയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശ്വേത 2011 ലാണ് ശ്രീവത്സൻ മേനോനെ വിവാഹം ചെയ്യുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ശ്വേത മേനോൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ ശ്വേതയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ശ്വേതയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശ്വേത 2011 ലാണ് ശ്രീവത്സൻ മേനോനെ വിവാഹം ചെയ്യുന്നത്.

2012 ലാണ് ഇവർക്ക് സബൈന ജനിക്കുന്നത്. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് സബൈന. ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സബൈന ജനിക്കുന്നത്. ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചിരുന്നു. പ്രസവം ഷൂട്ട് ചെയ്യാൻ സമ്മതിച്ചതിന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ശ്വേതയ്ക്ക് നേരിടേണ്ടി വന്നത്.

എന്നാൽ തന്റെ ആഗ്രഹമായിരുന്നു അതെന്നാണ് ശ്വേത പറഞ്ഞത്. ഇപ്പോഴിതാ സ്റ്റാർ മാജിക് വേദിയിലും മകളുടെ ജനനത്തെക്കുറിച്ചും കളിമണ്ണ് സിനിമയെക്കുറിച്ചും, ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചെല്ലാം വാചാലയായിരിക്കുകയാണ് ശ്വേത മേനോൻ. ഭർത്താവിന് കുട്ടികൾ വേണമെന്ന് ഉണ്ടായിരുന്നില്ലെന്നും തന്റെ നിർബന്ധമായിരുന്നെന്നും ശ്വേത പറഞ്ഞു. ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല.

ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനാണ് ഡൊമിനേറ്റ് ചെയ്തത്. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം ശ്വേത പറഞ്ഞു. വിവാഹത്തിന് മുന്നേ കേട്ടതാണ് കളിമണ്ണിന്റെ കഥയെന്നും പറയുകയുണ്ടായി. 'ഞാന്‍ കല്യാണം കഴിക്കുന്നതിന് മുൻപാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്.

ഗര്‍ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. പ്രഗ്നന്റായ ശേഷം ഞാന്‍ ആദ്യം വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുമുന്‍പ് എനിക്ക് ശ്രീയെ കാണണം എന്നും പറഞ്ഞിരുന്നു. ശ്രീയുടെ സംശയങ്ങളെല്ലാം മാറ്റണം എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു.

മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. എന്റെ പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു ശ്വേത വ്യക്തമാക്കി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് ശ്വേത ഇപ്പോൾ. പള്ളിമണിയാണ് ശ്വേതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബാദൽ, മാതംഗി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/150939/iwanted-people-tosee-this-even-idied-shwetamenon-said-openly)