---
title: "#saipallavi |  ‘രാമായണ’ത്തിൽ രൺബീറിനും യാഷിനുമൊപ്പം സീതയായി സായ് പല്ലവി"
english_title: "#SaiPallavi #Sita #Ranbir #Yash #'Ramayana'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/150901/saipallavi-sita-ranbir-yash-ramayana"
published_at: "2023-10-04T08:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cd90942eb6_movi4.jpg"
keywords: []
---

# #saipallavi |  ‘രാമായണ’ത്തിൽ രൺബീറിനും യാഷിനുമൊപ്പം സീതയായി സായ് പല്ലവി

> **Lead Summary:** ** നി**തേഷ് തിവാരി ഒരുക്കുന്ന വമ്പൻ ചിത്രം ‘രാമായണ’ സീരീസിൽ രൺബീറിനും യാഷിനുമൊപ്പം തെന്നിന്ത്യൻ താരം സായ് പല്ലവി സീതയായി എത്തുമെന്ന് റിപ്പോർട്ട്. ആലിയ ഭട്ടിന് പകരമാണ് സായ് പല്ലവിയെ പരിഗണിക്കുന്നതെന്ന വാർത്തകൾ ബോളിവുഡ് റിപ്പോർട്ടർമാർ പുറത്തുവിട്ടിരുന്നു.

## Article Content

** നി**തേഷ് തിവാരി ഒരുക്കുന്ന വമ്പൻ ചിത്രം ‘രാമായണ’ സീരീസിൽ രൺബീറിനും യാഷിനുമൊപ്പം തെന്നിന്ത്യൻ താരം സായ് പല്ലവി സീതയായി എത്തുമെന്ന് റിപ്പോർട്ട്. ആലിയ ഭട്ടിന് പകരമാണ് സായ് പല്ലവിയെ പരിഗണിക്കുന്നതെന്ന വാർത്തകൾ ബോളിവുഡ് റിപ്പോർട്ടർമാർ പുറത്തുവിട്ടിരുന്നു.

അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ബ്ലൂപ്രിന്‍റെല്ലാം തയാറായിരിക്കുകയാണ്. ഓസ്കാർ നേടിയ കമ്പനിയായ ഡി.എൻ.ഇ.ജിയാണ് വി.എഫ്.എക്സ് തയാറാക്കുന്നത്. ജൂലൈയിലാകും യാഷ് ചിത്രത്തിനൊപ്പം ചേരുകയെന്ന് റിപ്പോർട്ട് വരുന്നത്. രാമനും സീതക്കും കൂടുതൽ പ്രാമുഖ്യം നൽകുന്നതാണ് സിനിമയുടെ ആദ്യ ഭാഗം.

യാഷിന് പ്രാധാന്യമുള്ള സന്ദർഭം ‘രാമായണ’യുടെ രണ്ടാം ഭാഗത്തിലാണ്. ആദ്യ ഭാഗത്തിൽ യാഷിന് 15 ദിവസത്തെ ഷൂട്ടാണ് ഉണ്ടാകുകയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രൺബീറും സായ് പല്ലവിയും യാഷും ‘രാമായണ’ക്കുള്ള ലുക്ക് ടെസ്റ്റുകൾ ഇതിനോടകം പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/150901/saipallavi-sita-ranbir-yash-ramayana)