---
title: "മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു "എന്നിട്ട് അവസാനം" ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ "
english_title: "Yodha is a movie that Malayalees will never forget. Actress Madhubala is all set to act in a Malayalam movie again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1509/yodha-is-a-movie-that-malayalees-will-never-forget-actress-madhubala-is-all-set-to-act-in-a-malayalam-movie-again"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f9f9e6e1a1c6_madubaala.jpg"
keywords: []
---

# മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു "എന്നിട്ട് അവസാനം" ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

> **Lead Summary:** മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമയാണ് യോദ്ധ .മോഹന്‍ലാലിന്റെ നായികയായി യോദ്ധയിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ നടി മധുബാല വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു.

## Article Content

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമയാണ് യോദ്ധ .മോഹന്‍ലാലിന്റെ നായികയായി യോദ്ധയിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ നടി മധുബാല വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു.

> വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്‍ജ്ജുന്‍ അശോകന്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എന്നിട്ട് അവസാനം" എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും എത്തുന്നത്.

> "എന്നിട്ട് അവസാനം" എന്ന ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവ താരങ്ങളായ ഫഹദ് ഫാസില്‍, ടോവിനോ തോമസ്സ് തങ്ങളുടെ ഫേസ്ബുക്ക്​ പേജിലൂടെ ഇന്ന് പുറത്തിറക്കി.

എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുകുമാർ തെക്കേപ്പാട്ട്, എഡിറ്റർ - സൂരജ് ഇ എസ്, കല - ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - രഞ്ജിത്ത് അംബാടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/1509/yodha-is-a-movie-that-malayalees-will-never-forget-actress-madhubala-is-all-set-to-act-in-a-malayalam-movie-again)