---
title: "#SexEducation | 'സെക്‌സ് എജ്യുക്കേഷനി'ലെ ഓട്ടിസിന്റെ വീട് വിൽക്കാൻ ഒരുങ്ങുന്നു; വില കേട്ടാൽ ഞെട്ടും "
english_title: "#Otis' #house #SexEducation #sale #shocked #hear #price"
publisher: "moviemax.in"
canonical_url: "https://moviemax.in/news/150897/otis-house-sexeducation-sale-shocked-hear-price"
published_at: "2023-10-04T07:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cc9b26b8d4_movie1.jpg"
keywords: []
---

# #SexEducation | 'സെക്‌സ് എജ്യുക്കേഷനി'ലെ ഓട്ടിസിന്റെ വീട് വിൽക്കാൻ ഒരുങ്ങുന്നു; വില കേട്ടാൽ ഞെട്ടും 

> **Lead Summary:** ** ലോ**ക ശ്രദ്ധയാകർഷിച്ച വെബ് സീരീസാണ് 'സെക്സ് എജ്യുക്കേഷൻ'. 2019ൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ഇത് പുറത്തിറങ്ങിയത്. ഇപ്പോൾ ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

## Article Content

** ലോ**ക ശ്രദ്ധയാകർഷിച്ച വെബ് സീരീസാണ് 'സെക്സ് എജ്യുക്കേഷൻ'. 2019ൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ഇത് പുറത്തിറങ്ങിയത്. ഇപ്പോൾ ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സീരീസിലെ പ്രധാന കഥാപാത്രമായ ഓട്ടിസും സെക്‌സ് തെറപ്പിസ്റ്റായ ഓട്ടിസിന്റെ അമ്മ ജീനും താമസിച്ച വൈ നദിയുടെ തീരത്തുള്ള ചുവന്ന നിറത്തിലുള്ള വീട് വളരെ ആകർഷകമാണ്. ഹെയർഫോർഡ്ഷയറിലെ വൈ നദിക്ക് അഭിമുഖമായി സൈമണ്ട്സ് യാറ്റിലാണ് ഈ വീട്.

ഷാലറ്റ് എന്നയാളാണ് കഴിഞ്ഞ 21 വർഷമായി ഈ വീട് സംരക്ഷിച്ചിരുന്നത്. ഈ വീട് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നതായുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. 150619353 ഇന്ത്യൻ രൂപയാണ് ഈ വീടിന്റെ വില.

ലോറി നൺ ആണ് ഈ സെക്സ് എജ്യൂക്കേഷന്റെ സൃഷ്ടാവ്. പരമ്പര യൂവാക്കൾക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓട്ടിസിന്റെ വീട് സീരീസിലെ ഹൈലൈറ്റുകളിൽ ഒന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/150897/otis-house-sexeducation-sale-shocked-hear-price)