#viral | ഫോണില്‍ ഡെലിവറി ബോയിയുടെ മധുരമുള്ള ശബ്ദം കേട്ട് യുവതിക്ക് പ്രണയം; ഹൃദയവികാരം കോറിയുമായി പങ്കുവച്ചു, പിന്നീട് സംഭവിച്ചത്!

#viral | ഫോണില്‍ ഡെലിവറി ബോയിയുടെ മധുരമുള്ള ശബ്ദം കേട്ട് യുവതിക്ക് പ്രണയം; ഹൃദയവികാരം കോറിയുമായി പങ്കുവച്ചു, പിന്നീട് സംഭവിച്ചത്!
Oct 3, 2023 05:10 PM | By Athira V

നത്സ ലൂക്കാസ്, ഓർഡർ ചെയ്ത കട്ട്ലറി ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കോൾ അവളുടെ ഫോണിലേക്ക് വന്നത്. വീടിന് പുറത്ത് പാർസൽ വെച്ചിട്ടുണ്ട് എന്നറിയിച്ച് കൊണ്ടുള്ള ഡെലിവറി ഏജന്‍റ് കോറിയുടെ ഫോൺ കോൾ ആയിരുന്നു അത്. കോറിയുടെ ആകർഷകമായ ശബ്ദം അവളെ വല്ലാതെ ആകർഷിച്ചു.

ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി. പിന്നെ മടിച്ചില്ല, ആ ഫോൺ സംഭാഷണം അവസാനിപ്പിക്കും മുമ്പേ അവള്‍ തന്‍റെ ഹൃദയവികാരം കോറിയുമായി പങ്കുവച്ചു. തന്നോടൊപ്പം ഡേറ്റിങ്ങിന് വരാമോയെന്ന് അവൾ കോറിയോട് ചോദിച്ചു.

അയാള്‍ക്കും സന്തോഷം. അങ്ങനെ ഇരുവരും തമ്മിലുള്ള ആകർഷകമായ ആ കൂടികാഴ്ചയുടെ സമയം വന്നെത്തി. ആ ആദ്യ കാഴ്ചയിൽ തന്നെ ഇരുവും തമ്മിലുള്ള പ്രണയവും പൂവണിഞ്ഞു. കേൾക്കുമ്പോൾ ഒരു സിനിമാകഥ പോലെ തോന്നിയെങ്കിൽ തെറ്റി. കാരണം ഇത് ഒരു യഥാർത്ഥ പ്രണയ കഥയാണ്.

ഈ കഥയിലെ നായിക ഓസ്ട്രേലിയയിലെ ഡാർവിന്‍ സ്വദേശിനിയായ മുപ്പത് വയസുകാരി തനത്സ ലൂക്കാസ് ആണ്. നായകൻ ഡെലിവറി ഏജന്‍റായ കോറിയും. 2020 -ൽ ആണ് ഇവരുടെ ഈ അപൂർവ പ്രണയം മൊട്ടിട്ടത്. ഓസ്‌ട്രേലിയയിലെ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിന്‍റെ കേസ് മാനേജരാണ് തനത്സയെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.

ഡെലിവറി ഏജന്‍സി വിട്ട് ഇപ്പോൾ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് കോറി. വിവാഹിതരായി ഒരുമിച്ച് താമിസിക്കുന്ന ഇവർക്ക് ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട്.

കോറി ഫോണിൽ നന്നായി സംസാരിച്ചിരുന്നുവെന്നും അത് വളരെ മാന്യമായി തോന്നിയെന്നും ആദ്യമായി ശബ്ദം കേട്ടപ്പോൾ തന്നെ തന്‍റെ പ്രണയം അവനെ അറിയിക്കാൻ തോന്നിയെന്നുമാണ് തനത്സ ഇപ്പോൾ ആദ്യാനുരാഗത്തെ കുറിച്ച് പറയുന്നത്.

തങ്ങളുടെ സ്നേഹം ഓരോ ദിവസവും ശക്തമായി വളരുകയാണന്ന് കോറിയും കൂട്ടിച്ചേർത്തു. 2020 ഡിസംബർ 19 -ന് നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾ ഇപ്പോൾ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് താമസിക്കുന്നത്.

#australian #woman #falls #love #deliveryman #hearing #voice #phone

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories










News Roundup