---
title: "ഭര്‍ത്താവിനൊപ്പം നൈറ്റ് റൈഡ്,താരത്തിന്  കിട്ടിയത് എട്ടിന്റെ പണി "
english_title: "Alice's video has gone viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/15068/alices-video-has-gone-viral"
published_at: "2021-12-08T15:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b07d17c24c4_.jpg"
keywords: []
---

# ഭര്‍ത്താവിനൊപ്പം നൈറ്റ് റൈഡ്,താരത്തിന്  കിട്ടിയത് എട്ടിന്റെ പണി 

> **Lead Summary:** പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട് . മഞ്ഞുരുകും കാലം എന്ന സീരിയലാണ് ആലീസിന്റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടാക്കിയത്. പിന്നീട് കസ്തൂരിമാന്‍, സ്ത്രീപദം എന്നീ സീരിയലും ആലീസിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.

## Article Content

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട് . മഞ്ഞുരുകും കാലം എന്ന സീരിയലാണ് ആലീസിന്റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടാക്കിയത്. പിന്നീട് കസ്തൂരിമാന്‍, സ്ത്രീപദം എന്നീ സീരിയലും ആലീസിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.

ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലറിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞയിടെ ആയിരുന്നു താരത്തിന്റെ വിവാഹം. പത്തനംതിട്ട സ്വദേശി സജിനാണ് ആലീസിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

നവംബര്‍ 18ന് ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേയും. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെയടക്കം താരം പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷവും നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ ലോകത്ത് ഇരുവരും പങ്കുവെച്ചിരുന്നു.

വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായി ആലീസ് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ആദ്യമായി നൈറ്റ് ഡ്രൈവിന് പോയപ്പോള്‍ കിട്ടിയ പണിയെ കുറിച്ച്‌ പറഞ്ഞുകൊണ്ടുള്ള ആലീസിന്റെ വീഡിയോയാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്. 

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ആദ്യമായി തന്നെ നൈറ്റ് ഡ്രൈവിന് കൊണ്ടു പോകാം എന്ന് പറഞ്ഞ ഭര്‍ത്താവ് ജംങ്ഷനില്‍ നിന്ന് വണ്ടി തള്ളി കളിക്കുകയാണെന്ന് പറഞ്ഞാണ് ആലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നീ വണ്ടിയില്‍ കയറിയപ്പോഴാണ് എല്ലാ പ്രശ്നവും എന്ന് സജിന്‍ പറയുന്ന മറുപടിയും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15068/alices-video-has-gone-viral)